സ്വവര്‍ഗ്ഗ വിവാഹത്തിന്റെ കഥയുമായി കന്നഡ ചിത്രം ഒരുങ്ങുന്നു. വിവാഹവും അതിനു ശേഷം ഉണ്ടാകുന്ന സംഭവങ്ങളും ഹാസ്യാത്മകമായി കോര്‍ത്തിണക്കിയ ഒരു ചിത്രമാണ് 1989 ൽ പുറത്തിറങ്ങിയ നഞ്ചുണ്ടായി കല്യാണ. എന്നാല്‍ 2018ല്‍ അതേ പേരില്‍ ഒരു ചിത്രം കൂടി ഒരുങ്ങുന്നു. പുതിയ ചിത്രത്തില്‍ ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സ്നേഹവും അവരുടെ ജീവിതവുമാണ് ആവിഷകരിക്കുന്നത്.
തനുഷ് ശിവാന , ശ്രാവ്യ , കുരി പ്രതാപ് , പദ്മജ റാവു എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഈ ചിത്രത്തില്‍ സ്വവര്‍ഗ്ഗ വിവാഹമാണ് പ്രമേയം. “ഹീറോയും സുഹൃത്തും ബാങ്കോക്കില്‍ വിവാഹിതരാകുകയും വിവാഹത്തിന് ശേഷം ബംഗലുരുവിലേക്ക് മടങ്ങുകയും ചെയ്യുന്നു. ഈ വിവാഹത്തെ അംഗീകരിക്കാന്‍ സാധിക്കാത്ത അമ്മ, ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ കഴിയുന്നതെല്ലാം ചെയ്യുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങള്‍ ഹാസ്യാത്മകമായി ആവിഷ്കരിക്കുന്നതാണ് ചിത്രം” തനുഷ് പറയുന്നു. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.
‘സുഡാനി ഫ്രം നൈജീരിയ’ ; പരാതിയുമായി സാമുവല്‍, നിര്‍മ്മാതാക്കള്‍ ചതിച്ചു
Post Your Comments