BollywoodCinemaGeneralNEWS

ഞാന്‍ വളരെ മോശമായി ചെയ്‌തെന്ന് തോന്നിയ കാര്യത്തിനു അത് പ്രതീക്ഷിച്ചതല്ല; തപ്സി പന്നു

ബോളിവുഡ് നായികമാര്‍ക്കിടയില്‍ മുന്‍നിരയിലാണ് യുവനടി തപ്സി പന്നുവിന്‍റെ സ്ഥാനം. ‘ബോളിവുഡ്’ താന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നു വ്യക്തമാക്കുകയാണ് താരം. ബോളിവുഡില്‍ മോശമായി ചെയ്തെന്നു തോന്നിയ സിനിമകള്‍ പോലും നല്ല പ്രതികരണം ഉണ്ടാക്കിയെന്നും താരം പറഞ്ഞു.

“ബോളിവുഡ് എന്റെ ചിന്തയിലേ ഇല്ലായിരുന്നു, പുതിയത് എന്തെങ്കിലും ചെയ്യാന്‍ വേണ്ടി മാത്രമാണ് ഞാന്‍ എന്റെ ആദ്യ ചിത്രം ചെയ്തത്. അല്ലാതെ കരിയര്‍ ആക്കാനല്ല. ആദ്യ ചിത്രങ്ങളായ ജുമ്മാണ്ടി നാദവും ആടുകളവും പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ പ്രേക്ഷകരുടെ പ്രതികരണം ശ്രദ്ധിച്ചിരുന്നു. ഞാന്‍ വളരെ മോശമായി ചെയ്‌തെന്ന് തോന്നിയ ഒന്നും പ്ലാന്‍ ചെയ്യാതെ ഒന്നും ആഗ്രഹിക്കതെ ചെയ്ത ചിത്രങ്ങള്‍ക്ക് ഇത്രയും നല്ല പ്രതികരണം ലഭിച്ചെങ്കില്‍ ഞാന്‍ എന്റെ കരിയറായി സിനിമ തിരഞ്ഞെടുത്ത് നല്ല പോലെ ചെയ്താല്‍ എങ്ങനെയാകുമെന്ന് ഞാന്‍ ചിന്തിച്ചു.
“ഇന്നത്തെ കാലത്ത് സുരക്ഷിതമായ കാര്യങ്ങള്‍ മാത്രം ചെയ്യുക എന്നത് ചിന്തിക്കാന്‍ ആകില്ല . “എനിക്ക് സുരക്ഷിതമായി കാര്യങ്ങള്‍ ചെയ്യണമെന്നുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഈ മേഖലയില്‍ ഉണ്ടാകില്ലായിരുന്നു. ഇവിടെ നമ്മള്‍ മത്സരങ്ങളിലേക്ക് എടുത്തു ചാടണം ഓരോ നിമിഷവും നമ്മുടെ സാമര്‍ഥ്യം തെളിയിക്കണം”. – ഒരു മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തപ്സി വ്യക്തമാക്കി.”

shortlink

Related Articles

Post Your Comments


Back to top button