മാറ് തുറന്നു കുഞ്ഞിനു മുലയൂട്ടുന്ന ചിത്രത്തിലൂടെ നിരവധി വിമര്‍ശനങ്ങളും സൈബര്‍ ആക്രമണങ്ങളും നേരിട്ട നടിയാണ് ജിലു ജോസഫ് . ഗൃഹലക്ഷ്മിയുടെ തുറിച്ചു നോക്കരുത് ഞങ്ങള്‍ക്കും മുലയൂട്ടണം എന്ന ക്യാംപയിന്റെ ഭാഗമായി കവര്‍ ഫോട്ടോയില്‍ കുട്ടിയെ മുലയൂട്ടുന്ന ചിത്രത്തിന് ജീവന് നല്കിയ താരമാണ് ജിലു. എന്നാല്‍ നടിയ്ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനു കുറവൊന്നുമില്ല. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ച ജിലുവിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റാണ്.
തന്റെ ചിത്രത്തിന് താഴെ – ‘ചേച്ചീ.. ഇപ്പൊ മുലക്ക് മാര്‍ക്കറ്റില്ലേ.. എല്ലാം മറച്ച് വച്ചത് ആര് കാണാന്‍.. തുറന്നിടന്നെ..’ എന്നു കമന്റിട്ട വ്യക്തിയ്ക്ക് കിടിലന്‍ മറുപടിയാണ് ജിലുവിന്റെ പോസ്റ്റ്. മോന് തുറക്കാന്‍ വേണ്ടി തുറക്കുന്ന വാതില്‍ ഇവിടല്ല കേട്ടോ..എന്നു തുടങ്ങുന്ന കുറിപ്പിനൊപ്പം കമന്റിട്ട ആളുടെ ഫോട്ടോയും കമന്റിന്റെ സ്ക്രീന്‍ ഷോട്ടും ജിലു ചേര്‍ത്തിട്ടുണ്ട്.
ജിലു ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പ്
അതായത് മോനേ, മാർക്കറ്റിന്റെ കാര്യം എങ്ങനാന്ന് എനിക്ക് അറീല്ല. പക്ഷേ മോനു കാണാൻ വേണ്ടി തുറക്കുന്ന വാതിൽ ഇവിടല്ല കേട്ടോ. ആ ഒരു ഫോട്ടോ കണ്ടിട്ട് ഇനി ഈ പ്രൊഫെയിലിൽ വന്ന് “കാണണം” “കിട്ടണം” എന്നൊക്കെ പറയുന്നതിന്റെ പിന്നിലെ ചേതോവികാരം അത്ര നന്നല്ല ട്ടോ (ആർക്കും). ഞാൻ ചെയ്തതിനെ വിമർശിക്കുന്നവരെയും ഞാൻ ബഹുമാനിക്കുന്നു. പക്ഷെ അത് ഈ പ്രൊഫെയിലിൽ വന്ന് എന്തും വിളിച്ച് പറയാനുള്ള ലൈസൻസ് അല്ലെന്ന് ആവർത്തിക്കുന്നു. ഇത്തരത്തിലുള്ള കമന്റുകൾ അവഗണിക്കുകയാണ് എല്ലാവരുടെയും എവിടുത്തെയും പതിവെങ്കിലും, ആ അവഗണന ഇനിയും ഇവർക്ക് ആരോടും എന്തും വിളിച്ചു പറയാനുള്ള ഈ ത്വരക്ക് വളമിടുന്നതിനു തുല്യമാണെന്നത് കൊണ്ട് ഇങ്ങനെ ചെയ്യുന്നു. Anas Anjudikkal.
Ps : ഇദ്ദേഹത്തിന്റെ ബാക്കി കുടുംബക്കാരിൽ പലരും ഈ പോസ്റ്റിന്റെ കമന്റിലും ഉണ്ടാവും??
Post Your Comments