പ്രശസ്ത ടി.വി , സിനിമാതാരവും ക്രിക്കറ്റ് പ്രേമിയും ബിസിനസുകാരിയുമായ മന്ദിര ബേദി ശക്തമായ സ്ത്രീകൾക്കുള്ള ഒരു ഉദാഹരണമാണ്. നാൽപ്പത്തി അഞ്ചാം വയസ്സിലും ശരീര സൗന്ദര്യത്തിനും ഫിറ്റ്നസിനും പ്രാധാന്യം നൽകുന്ന മന്ദിര അവധിക്കാലം ആഘോഷിക്കാൻ ഗോവൻ കടൽത്തീരത്ത് എത്തി.
ബിക്കിനിയിട്ട് നിൽക്കുന്ന ധാരാളം ചിത്രങ്ങൾ ആരാധകർക്കായി താരം പങ്കുവെച്ചിരുന്നു. താൻ കുടുംബത്തോടൊപ്പമാണ് ഗോവയിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയതെന്നും താരം പറഞ്ഞു. എന്നാൽ മന്ദിര പങ്കുവെച്ച ചിത്രങ്ങൾക്ക് ധാരാളം ട്രോളുകൾ എത്തി.
Post Your Comments