സ്റ്റിവന് സ്പീല്‍ബര്‍ഗ് ആരാണെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. ജുറാസിക് പാര്‍ക്ക്. ഷി൯റ്ലേഴ്സ് ലിസ്റ്റ് തുടങ്ങിയ അനവധി സിനിമകളിലൂടെ ലോകപ്രശസ്തനായ സംവിധായകനാണ് അദ്ദേഹം. കാള്‍സ് ജൂനിയര്‍ എന്ന അമേരിക്കയിലെ ഫാസ്റ്റ് ഫുഡ് ശൃംഖല സ്പീല്‍ബര്‍ഗ്ഗിന്റെ പേരില്‍ ബര്‍ഗ്ഗര്‍ ഇറക്കാന്‍ അടുത്തിടെ തിരുമാനിച്ചിരുന്നു. ചാര്ട്ബ്രോയില്ഡ് സ്ലൈഡേഴ്സ് എന്ന തങ്ങളുടെ ബര്ഗ്ഗറിനെ സ്പീല്ബര്ഗ്ഗേഴ്സ് എന്ന് പുനര്‍നാമകരണം ചെയ്യാനാണ് അവര്‍ ഉദ്ദേശിച്ചത്.
വിഖ്യാത സംവിധായകനോടുള്ള ബഹുമാനാര്‍ത്ഥമാണ് ഹോട്ടല്‍ അങ്ങനെയൊരു പദ്ധതിയിട്ടത്. പോരാത്തതിന് അദ്ദേഹത്തിന്റെ പുതിയ ചിത്രമായ റെഡി പ്ലെയര്‍ വണ്‍ എന്ന ചിത്രത്തിന്റെ പ്രമോഷനും ആകുമല്ലോ എന്നായിരുന്നു അവരുടെ ചിന്ത. പക്ഷെ ആയ ആഗ്രഹം സിനിമയുടെ നിര്‍മാതാക്കളായ വാര്‍ണര്‍ ബ്രദേഴ്സ് മുളയിലേ നുള്ളി. സിനിമയോടുള്ള ഇഷ്ടം സ്വാഗതാര്‍ഹമാണെങ്കിലും ബര്‍ഗ്ഗറുമായി ബന്ധിപ്പിക്കുന്നത് ആശാസ്യമല്ലെന്ന് അവര്‍ പ്രതികരിച്ചു. തൊട്ടു പിന്നാലെ സ്പീല്ബര്ഗ്ഗും രംഗത്തെത്തി.
‘കാള്‍സ് ജൂനിയര്‍ അവരുടെ ബര്ഗ്ഗറിന് എന്റെ പേര് കൊടുക്കാന്‍ പോകുന്നു എന്നറിഞ്ഞു. അവ നല്ലതാണ്. പക്ഷെ എന്റെ പേര് വേണ്ട. സോറി ഗയ്സ്. നിങ്ങള്‍ക്കത് ചെയ്യാനാവില്ല. ” ട്വിറ്ററിലൂടെ പുറത്ത് വിട്ട വീഡിയോയില്‍ സ്പീല്‍ബര്‍ഗ് പറഞ്ഞു.
OFFICIAL STATEMENT FROM READY PLAYER ONE DIRECTOR STEVEN SPIELBERG REGARDING @CarlsJr “SPIELBURGERS” pic.twitter.com/BF8KF4VGc7
— Amblin Entertainment (@AmblinEnt) March 27, 2018
Post Your Comments