Latest NewsMollywood

പുതിയ ചിത്രത്തിന്റെ പ്രചരണം നടത്തിയതിങ്ങനെ ; മീനാക്ഷി വിവാദങ്ങളിലേയ്ക്ക്

മർ അക്ബർ അന്തോണി, ഒപ്പം തുടങ്ങിയ ചിത്രത്തിലൂടെ മലയാളികൾക്ക് പരിചിതമായ ബാലതാരമാണ് മീനാക്ഷി. പുതിയ ചിത്രത്തിന്റെ പ്രചരണത്തിനായി മീനാക്ഷി കാറോടിച്ചെത്തിയത് വിവാദങ്ങളിലേയ്ക്ക്. പന്ത്രണ്ട് വയസുകാരിയായ താരം കാര്‍ ഓടിക്കുന്നതിന്റെ വീഡിയോ അടുത്തിടെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ വിമർശനങ്ങൾ ഏറെയുണ്ടായി.

തുടർന്ന് വിവാദങ്ങൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി മീനാക്ഷി എത്തി. അങ്ങനെ നിയമലംഘനം നടത്തണമെന്ന ഉദ്ദേശത്തോടെയല്ല വീഡിയോ ചിത്രീകരിച്ചതെന്നും മീനാക്ഷി വ്യക്തമാക്കുന്നു. മുന്‍പ് താന്‍ R15 ബൈക്ക് ഓടിച്ചിരുന്നെന്നും അന്നൊന്നും പിടികൂടാത്ത പൊലീസ്, കാര്‍ ഓടിച്ചതിന് തന്നെ പിടിക്കില്ലെന്നുമാണ് മീനാക്ഷി അറിയിച്ചത് .

18 വയസു പൂര്‍ത്തിയാവാത്ത മീനാക്ഷി വാഹനമോടിച്ചത് റോഡുനിയമങ്ങളുടെ ലംഘനം തന്നെയാണെന്നാണ് വിദഗ്ദ അഭിപ്രായങ്ങള്‍.എന്നാല്‍ വീഡിയോ ചിത്രീകരിച്ച് സ്വകാര്യ ഇടത്തിലാണെന്നും അതിനാല്‍ നിയമ ലംഘനം നടത്തിയിട്ടില്ലെന്നുമാണ് മീനാക്ഷി നല്‍കുന്ന വിശദീകരണം.

shortlink

Related Articles

Post Your Comments


Back to top button