പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകന് ഡീന്‍ ഡെന്നിസ് സംവിധായകനാകുന്നു. ഗെയിം ത്രില്ലറായി ഒരുക്കുന്ന സിനിമയില്‍ മമ്മൂട്ടിയാണ് നായകനാകുന്നത്. ഹോളിവുഡില്‍ ആ ജനുസില്‍ പെട്ട ഒരുപാട് സിനിമകള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും മലയാളത്തില്‍ ആദ്യമാണ്.
യാത്രാസ്നേഹിയായ വിനോദ് മേനോന് എന്ന 39കാരനായാണ് മമ്മൂട്ടി അഭിനയിക്കുക. കൊച്ചിയില്‍ നിന്ന് തുടങ്ങുന്ന അയാളുടെ യാത്രയില്‍ പരിചയപ്പെടുന്ന കഥാപാത്രങ്ങള്‍ ദുരൂഹമായ സംഭവങ്ങളിലേക്ക് നയിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.
ആക്ഷന്‍, ഡ്രാമ, റൊമാന്‍സ്, ഹ്യൂമര്‍, സാഹസികത തുടങ്ങിയ എല്ലാ ചേരുവകളും അടങ്ങിയ മാസ് ത്രില്ലറായിരിക്കും തന്റെ ചിത്രമെന്ന് ഡീന്‍ ഡെന്നിസ് മാധ്യമങ്ങളോട് പറഞ്ഞു.
‘മമ്മൂട്ടി സാധാരണ സിനിമയുടെ വണ്‍ ലൈനേ കേള്‍ക്കാറുള്ളൂ എന്ന് കേട്ടിട്ടുണ്ട്. അതുകൊണ്ട് എന്റെ കഥയുടെ വണ്ലൈനുമായാണ് ഞാന്‍ അദ്ദേഹത്തെ സമിപിച്ചത്. പക്ഷെ രണ്ടര മണിക്കൂറോളം അദ്ദേഹം എന്റെ കഥ കേട്ടു. സമയമെടുത്ത് മുഴുവന്‍ സ്ക്രിപ്റ്റ് എഴുതാനും ആവശ്യപ്പെട്ടു. മറ്റൊരു സംവിധായകനെ കൊണ്ട് ചെയ്യിക്കാനാണ് ഞാന്‍ താല്പര്യപ്പെട്ടത്. പക്ഷെ മമ്മൂട്ടി സമ്മതിച്ചില്ല. ഞാന്‍ തന്നെ ചെയ്താല്‍ മതിയെന്നാണ് അദ്ദേഹം പറഞ്ഞത്. ” ഡെന്നിസ് തുടര്‍ന്നു.
സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ തിരുമാനിച്ചിട്ടില്ല. മമ്മൂട്ടിയോടൊപ്പം മലയാളത്തിലെ ഒരു യുവനടനും ഒരു തമിഴ് താരവും ചിത്രത്തില്‍ ഉണ്ടാകും. 2018 അവസാനം സിനിമയുടെ ചിത്രീകരണം തുടങ്ങും.
Post Your Comments