BollywoodCinemaGeneralNEWSWOODs

നടിയുടെ പേരില്‍ വ്യാജ ആധാര്‍ കാര്‍ഡ്: ഹോട്ടലില്‍ റൂം ബുക്ക് ചെയ്തയാള്‍ക്കെതിരെ കേസെടുത്തു

ബോളിവുഡ് നടിയുടെ പേരില്‍ വ്യാജ ആധാര്‍കാര്‍ഡ്. നടി ഉര്‍വ്വശി റൗട്ടേലയുടെ പേരിലുള്ള വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച്‌ ഹോട്ടലില്‍ റൂം ബുക്ക് ചെയ്തു. മുംബൈയിലെ ഒരു ഫൈവ്സ്റ്റാര്‍ ഹോട്ടലിലായിരുന്നു സംഭവം. ഉത്തരാഖണ്ഡ് സ്വദേശിനായ ഉര്‍വ്വശി സിംഗ് സാബ് ദി ഗ്രേറ്റ് എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ബോളിവുഡ് ചലച്ചിത്ര രംഗത്തേക്ക് എത്തിയത്. നിരവധി ആരാധകരുള്ള ഈ നടി ചൊവ്വാഴ്ച രാത്രി സബര്‍ബന്‍ ബാന്‍ദ്രയിലുള്ള ഇൗ ഹോട്ടലില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഫങ്ഷന്‍ കഴിഞ്ഞ് പോകാന്‍ നേരം താരത്തിനോട് റൂം ബുക്ക് ചെയ്തതിനെക്കുറിച്ച്‌ ഹോട്ടല്‍ അറ്റന്‍ഡര്‍ ചോദിച്ചപ്പോഴാണ് തന്റെ പേരില്‍ നടക്കുന്ന തട്ടിപ്പിനെക്കുറിച്ചു നടി അറിയുന്നത്. ഉടന്‍ തന്നെ ഉര്‍വശി തന്റെ സെക്രട്ടറിയെ വിളിച്ച്‌ അന്വേഷിച്ചപ്പോള്‍ താരത്തിന് വേണ്ടി ഹോട്ടലില്‍ റൂം ബുക്ക് ചെയ്തട്ടില്ലെന്ന് വ്യക്തമായി.

അതോടെയാണ് വ്യാജ ആധാര്‍ കാര്‍ഡ് വെച്ച്‌ ആരോ തന്റെ പേരില്‍ ഹോട്ടലില്‍ റൂം ബുക്ക് ചെയ്ത കാര്യം ഉര്‍വ്വശിയും അറിയുന്നത്. ഉര്‍വശിയുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് കേസെടുത്തു. ഓണ്‍ലൈനായി നടത്തിയ ബുക്കിങ്ങില്‍ തെറ്റായ ഐഡന്റിഫിക്കേഷന്‍ നമ്ബറാണ് നല്‍കിയിട്ടുള്ളത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ മറ്റെന്തിങ്കിലും ലക്ഷ്യമുണ്ടോയെന്ന് അന്വേഷിച്ചു വരുന്നതേയുള്ളു.

മകന്‍റെ പിറന്നാള്‍ ദിനത്തില്‍ വ്യത്യസ്ത സമ്മാനവുമായി ഹൃത്വിക് റോഷൻ

 

shortlink

Related Articles

Post Your Comments


Back to top button