മഞ്ജു വാര്യരുടെ പുതിയ ചിത്രം കൂടുതല്‍ പ്രശ്നങ്ങളിലേക്ക്. റിലീസിന് ഒരുങ്ങുന്ന ‘മോഹന്‍ലാല്‍’ എന്ന ചിത്രം കോടതിയിലേക്ക്. തിരക്കഥാകൃത്തായ കലവൂര്‍ രവികുമാറാണ് കോടതിയെ സമീപിക്കുന്നത്. ‘എനിക്ക് മോഹന്‍ലാലിനെ പേടിയാണ്’ എന്ന തന്റെ കഥ സാജിദ് യഹിയയും ടീമും മോഷ്ടിച്ചുവെന്നാണ് കലവൂര്‍ രവികുമാറിന്റെ പരാതി. 2005 ല്‍ പ്രസിദ്ധീകരിച്ച കഥ 2006 ല്‍ പുസ്തകരൂപത്തില്‍ ആദ്യ എഡിഷന് പുറത്തിറക്കിയിരുന്നുവെന്നും 2012 ല്‍ രണ്ടാമത്തെ എഡിഷനും ഇറക്കിയതാണെന്നും കലവൂര്‍ രവി കുമാര്‍ വ്യക്തമാക്കുന്നു.
ഈ കഥ സിനിമയാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും അതിനിടയിലാണ് തന്റെ കഥ മോഷ്ടിച്ചു കൊണ്ട് മോഹന്‍ലാല്‍ ചിത്രം പ്രഖ്യാപിച്ചതെന്നും കലവൂര്‍ രവികുമാര്‍ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് രവി കുമാര്‍ ഫെഫ്കയെ സമീപിച്ചിരുന്നു, സിനിമയുടെ വരുമാനത്തിന്റെ 25 ശതമാനം നഷ്ടപരിഹാരമായി നല്‍കണമെന്നാണ് രവികുമാര്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്. മോഹന്‍ലാല്‍ എന്ന സിനിമയുടെ അവസാനഘട്ട ജോലികള്‍ പുരോഗമിക്കവേയാണ് ഇത്തരമൊരു തിരിച്ചടി നേരിട്ടിരിക്കുന്നത്. വിഷു റിലീസായി പ്രഖ്യാപിച്ചിരിക്കുന്ന മോഹന്‍ലാല്‍ ആരാധകര്‍ ആകാംഷയോടെ കാണാന്‍ കാത്തിരിക്കുന്ന ചിത്രമാണ്.
മോഹന്‍ലാല്‍ ആരാധികയുടെ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ സുനീഷ് വരനാട് ആണ്. സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ ഇന്ദ്രജിത്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Post Your Comments