CinemaGeneralLatest NewsMollywood

അനുഷ്ക ഷെട്ടി മലയാളത്തിലേക്ക്; നായകന്‍ മമ്മൂട്ടി

ബാഹുബലിയിലെ ദേവസേന മലയാളത്തിലേക്ക്. പരോള്‍ സംവിധായകന്‍ ശരത് സന്ദിത്ത് സംവിധാനം ചെയ്യുന്ന പുതിയ ബഹുഭാഷ ചിത്രത്തിലൂടെയാണ് അനുഷ്ക മലയാളത്തില്‍ എത്തുക.

മമ്മൂട്ടി നായകനാകുന്ന സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം പകുതിയോടെ തുടങ്ങും. തമിഴ്, തെലുഗു ഭാഷകളിലെ തിരക്കേറിയ നടിയായ അനുഷ്ക മലയാളത്തില്‍ ആദ്യമായാണ് അഭിനയിക്കുന്നത്.

അതൊരു ബിഗ്‌ ബഡ്ജറ്റ് സിനിമയായിരിക്കും. മമ്മൂട്ടിയെ നായകനാക്കി ചെയ്യാന്‍ ഉദ്ദേശിച്ച ആദ്യ സിനിമ പരോളായിരുന്നില്ല. അനുഷ്കയുടെ സമയക്കുറവ് മൂലമാണ് ആ ചിത്രം മാറ്റി വച്ചത് : ശരത് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

തമിഴ്നാട്ടിലെ ഒരു പ്രശസ്ത എഴുത്തുകാരനാണ് തിരക്കഥ എഴുതുന്നത്. മമ്മൂട്ടി ആരാധകരെ മനസ്സില്‍ കണ്ടു കൊണ്ടുള്ള ഫിക്ഷന്‍ സിനിമയാണ് ഒരുക്കുകയെന്ന് സംവിധായകന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button