സണ്ണി ലിയോണ്‍ തന്‍റെ ജീവിതകഥ പറയുന്ന പരമ്പരയിലാണ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. കരന്‍ജിത്ത് കൗര്‍ എന്ന സാധാരണക്കാരി എങ്ങനെയാണ് സണ്ണി ലിയോണായതെന്നും ബോളിവുഡിലെ തിരക്കേറിയ നടിയായതെന്നുമൊക്കെയാണ് സീ 5 ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന അവരുടെ ബയോപിക്കില്‍ പറയുന്നത്.
കഴിഞ്ഞ ദിവസം തന്‍റെ പഴയകാലം പുനരവതരിപ്പിക്കവേ സണ്ണി ലിയോണ്‍ പൊട്ടിക്കരഞ്ഞു. ഒരുകാലത്ത് അച്ഛനുമായുണ്ടായ ആശയപരമായ സംഘര്‍ഷം ചിത്രീകരിക്കുമ്പോഴാണ് നടി ആകെ തകര്‍ന്നു പോയത്. ഉടനെ സെറ്റിലുണ്ടായിരുന്ന ഭര്‍ത്താവ് ഡാനിയല്‍ അവരെ ആശ്വസിപ്പിച്ച് കൂട്ടിക്കൊണ്ടു പോരുകയായിരുന്നു.
സ്വന്തം ജീവിതകഥ അവതരിപ്പിക്കുന്നത് എളുപ്പമുള്ള കാര്യമാണെന്നാണ് ആദ്യം വിചാരിച്ചതെന്ന് സണ്ണി ലിയോണ്‍ പിന്നീട് പറഞ്ഞു.പക്ഷെ അങ്ങനെയല്ലെന്ന് വളരെ പെട്ടെന്ന് മനസിലായി. നമ്മള്‍ മറക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ വീണ്ടും ചെയ്യുക എന്നത് അത്ര സുഖമുള്ള കാര്യമല്ലെന്നും സണ്ണി പറയുന്നു.
Post Your Comments