CinemaGeneralMollywoodNEWS

ഫഹദിനോട് പിതാവ് ഫാസില്‍ പറഞ്ഞത് ഒരേയൊരു കാര്യം!

ഫഹദ്-നസ്രിയ താരവിവാഹം അപ്രതീക്ഷിതമായിരുന്നു, അത് പോലെയായിരുന്നു ഫഹദ് ഫാസിലിന്റെ രണ്ടാം വരവും ആരും പ്രതീക്ഷിക്കാതെയായിരുന്നു ഫാസില്‍ പുത്രന്റെ സിനിമയിലേക്കുള്ള രണ്ടാം വരവ്. ഫാസില്‍ ചിത്രത്തിലൂടെയാണ് ഫഹദ് സിനിമയിലേക്ക് എത്തുന്നത്.ഫാസിലിന്‍റെ ‘കൈയെത്തും ദൂരത്ത്’ എന്ന ചിത്രത്തിലാണ് ഫഹദ് ആദ്യമായി മുഖം കാണിക്കുന്നത്. ചിത്രം വേണ്ടത്ര വിജയം നേടാനാവാതെ പോയതോടെ ഫഹദ് പ്രേക്ഷകര്‍ക്കിടെയില്‍ ശ്രദ്ധിക്കപ്പെട്ടതുമില്ല. രണ്ടാം വരവില്‍ ഫഹദ് പ്രേക്ഷകരുടെ ഹീറോയായി മാറുകയും ചെയ്തു.

ചാപ്പാകുരിശ് എന്ന ചിത്രത്തിലൂടെയാണ് ഫഹദ് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയത്. രണ്ടാം വരവില്‍ പിതാവ് ഫാസിലിന്റെ ഉപദേശം ഫഹദിന് ആത്മവിശ്വാസം പകര്‍ന്നിരുന്നു. നീ ദിലീപ് കുമാര്‍ എന്ന അതുല്യ നടനെ കണ്ടുപഠിക്കണമെന്നായിരുന്നു ഫാസിലിന്‍റെ ഉപദേശം. ആദേഹം ഇതിഹാസ തുല്യനായ നടനാണെന്നും സെന്‍സിബിളായ ആക്ടര്‍മാരുടെ നിരയില്‍ ദിലീപ് കുമാര്‍ മുന്‍പന്തിയിലാണെന്നുമൊക്കെ ഫാസില്‍ അന്ന് ഫഹദിന് വ്യക്തമാക്കി കൊടുത്തു.

shortlink

Related Articles

Post Your Comments


Back to top button