BollywoodGeneralNEWS

അദ്ദേഹത്തിന്‍റെ ആഗ്രഹം ലൈംഗികത ആണെന്ന് മനസ്സിലാക്കിയ ഞാന്‍ പിന്തിരിഞ്ഞില്ല; നടി ഡെയ്സി ഇറാനി

 

ബോളിവുഡിലെ നടിമാര്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന പീഡന കഥ വിവരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടി ഡെയ്‌സി ഇറാനി. മീ ടൂ ക്യാമ്പയിന്റെ ഭാഗമായിട്ടായിരുന്നു ഡെയ്സിയുടെ വെളിപ്പെടുത്തല്‍. തന്റെ പതിനഞ്ചാം വയസ്സില്‍ തനിക്ക് നേരിടേണ്ടി വന്ന ബലാല്‍സംഗ കഥയെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് താരം. 1950 ല്‍ സിനിമാ സെറ്റില്‍ ഒപ്പം വന്ന അമ്മാവനില്‍ നിന്നുമായിരുന്നു ഡെയ്‌സിക്ക് ഞെട്ടിപ്പിക്കുന്ന അനുഭവം നേരിടേണ്ടി വന്നതെന്ന് താരം വ്യക്തമാക്കുന്നു.

1957 ല്‍ പുറത്തുവന്ന ‘ഹം പഞ്ചി ഏക് ദാല്‍ കേ’ എന്ന സിനിമയുടെ ഷൂട്ടിംഗിനായി മദ്രാസിലെ ഔട്ട്‌ഡോര്‍ സെറ്റില്‍ വെച്ചായിരുന്നു പീഡനം. ഒരു രാത്രിയില്‍ ഹോട്ടല്‍ റൂമില്‍ വെച്ചായിരുന്നു ബലാത്സംഗം നേരിടേണ്ടി വന്നത്. അതിന് ശേഷം അയാള്‍ ബെല്‍റ്റ് വെച്ച്‌ അടിക്കുകയും ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
വളര്‍ന്നപ്പോള്‍ താന്‍ തന്നെ പുരുഷന്മാരുമായി ശൃംഗരിക്കാനും പുരുഷന്മാരെ കളിയാക്കാനും ശല്യം ചെയ്യാനും തുടങ്ങി. എന്താണ് അക്കാലത്ത് ചെയ്തിരുന്നതെന്നു പോലും അറിയില്ലായിരുന്നു. പിന്നീട് മദിരാശി സംഭവം മാതാവ് അറിഞ്ഞെങ്കിലൂം എന്തു ചെയ്യാനാണ് ? 15 വയസ്സുകാരിയായപ്പോള്‍ മാതാവ് തന്നെ സാരി ധരിപ്പിക്കുമായിരുന്നു. മാറിടത്ത് പാഡ് ഒക്കെ വെച്ച്‌ നിര്‍മ്മാതാവായ മല്ലിക്ചന്ദ് കൊച്ചാറിനെ പോലെയുള്ളവരുടെ മുറിയിലേക്ക് തനിച്ചു വിടുമായിരുന്നു. അദ്ദേഹം അന്ന് ‘മേരേ ഹുസൂര്‍’ പോലെയുള്ള സിനിമ പ്‌ളാന്‍ ചെയ്യുന്ന സമയമായിരുന്നു.

അദ്ദേഹത്തിന്റെ ഓഫീസ് മറാത്താ മന്ദിര്‍ സിനിമയിലോ മറ്റോ ആയിരുന്നു. അവിടെ അദ്ദേഹം തനിക്കൊപ്പം സോഫയില്‍ വന്നിരുന്നു. ശരീരത്ത് സ്പര്‍ശിക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ മനസ്സിലിരിപ്പ് എന്താണെന്ന് ശരിക്കറിയാവുന്ന ഞാന്‍ പാഡ് എടുത്തു മാറ്റി അദ്ദേഹത്തിന്റെ കരമെടുത്ത് വേണ്ടിടത്ത് വെച്ച ശേഷം അദ്ദേഹത്തിന് ശരിക്കും കൈകാര്യം ചെയ്യുന്ന രീതിയില്‍ ഇരുന്നുകൊടുത്തു. അദ്ദേഹം ശരിക്കും വീണുപോയി. എന്നാല്‍ ഹണി സിനിമയില്‍ വന്നപ്പോള്‍ സഹോദരിയുടെ കാര്യത്തില്‍ അതുകൊണ്ടു കരുതലെടുക്കാനായി എന്നും താരം പറയുന്നു. മുംബൈ മിററിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.

shortlink

Related Articles

Post Your Comments


Back to top button