കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് വലിയ വിവാദങ്ങളില്ലാതെ കടന്നു പോയപ്പോള്‍ അര്‍ഹിച്ച അംഗീകാരം കിട്ടേണ്ട ചിലര്‍ അവഗണിക്കപ്പെട്ടത് ജൂറിയുടെ പോരായ്മയായി ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്ദ്രന്‍സ് എന്ന നടന്‍ അംഗീകരിക്കപ്പെട്ടതില്‍ വലിയ സന്തോഷം തോന്നിയെന്നും എന്നാല്‍ ഫഹദ് ഫാസിലിനു അവാര്‍ഡ് കിട്ടാതിരുന്നതില്‍ വേദന തോന്നിയെന്നും അലന്‍സിയര്‍ മനോരമയുടെ ‘നേരെ ചൊവ്വേ’ എന്ന അഭിമുഖ പരിപാടിയില്‍ വ്യക്തമാക്കി. മികച്ച സ്വഭാവ നടനുള്ള അവാര്‍ഡ് എന്താടിസ്ഥാനത്തിലാണ് നല്‍കുന്നതെന്ന് ഇതുവരെയും മനസിലായിട്ടില്ലെന്നും അദ്ദേഹം പറയുന്നു. താന്‍ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തില്‍ അവതരിപ്പിച്ചത് നല്ല സ്വഭാവ ഗുണമുള്ള കഥാപാത്രമായിരുന്നില്ലെന്നും അലന്‍സിയര്‍ വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അംഗീകാരത്തെ സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അലന്‍സിയറിന് മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ലഭിച്ചത്.
Post Your Comments