CinemaGeneralKollywoodLatest News

കോളിവുഡില്‍ വിവാദം സൃഷ്ടിച്ച പ്രണയ ബന്ധങ്ങള്‍

വിനോദലോകത്ത് ഗോസിപ്പുകള്‍ പതിവാണെന്ന് എല്ലാവര്‍ക്കും അറിയാം. രാജ്യത്തെ ഏറ്റവും വലിയ സിനിമ വ്യവസായങ്ങളില്‍ ഒന്നായ കോളിവുഡില്‍ നിന്ന് എത്രയോ പ്രാവശ്യമാണ് താരങ്ങളുടെ ഇണക്കങ്ങളും പിണക്കങ്ങളും കൂടിച്ചേരലുകളുമൊക്കെ വാര്‍ത്തയായത്. ആരാധക മനസുകളില്‍ ഇടം പിടിച്ച പ്രധാന ഗോസിപ്പുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1. നയന്‍താര- ചിമ്പു, പ്രഭുദേവ, വിഗ്നേഷ് ശിവന്‍

അടുത്ത കാലത്ത് തമിഴകത്ത് ഏറ്റവും കൂടുതല്‍ തവണ ഗോസിപ്പുകളില്‍ ഇടം പിടിച്ച വ്യക്തി ആരാണെന്ന് ചോദിച്ചാല്‍ നയന്‍താരയെന്ന് നിസ്സംശയം പറയാം. അവര്‍ ആദ്യം ചിമ്പുവുമായി പ്രണയത്തിലായിരുന്നു. എന്തോ കാരണത്താല്‍ ആ ബന്ധം തകര്‍ന്നു.കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ നടി സംവിധായകനും നടനുമായ പ്രഭുദേവയുമായി അടുപ്പത്തിലായി.നയന്‍താരയെ വിവാഹം കഴിക്കുന്നതിനായി പ്രഭു നിലവിലുണ്ടായിരുന്ന വിവാഹ ബന്ധം ഒഴിയുക പോലും ചെയ്തു. ഒരു കുടുംബം തകര്‍ത്തതിന്‍റെ പേരില്‍ വനിതാ സംഘടനകളില്‍ നിന്ന് നടിക്ക് ശക്തമായ പ്രതിഷേധമാണ് നേരിടേണ്ടി വന്നത്. അവസാനം പ്രഭുവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്ന് നയന്‍താര പ്രഖ്യാപിച്ചു.

മനസിനക്കരെ എന്ന മലയാള ചിത്രത്തിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ നയന്‍ ഇപ്പോള്‍ സംവിധായകന്‍ വിഗ്നേഷ് ശിവനുമായി അടുപ്പത്തിലാണ്.വിഗ്നേഷ് തന്‍റെ ഭാവിവരനാണെന്ന് അടുത്തിടെ അവര്‍ ഒരു പൊതുവേദിയില്‍ വച്ച് പറഞ്ഞിരുന്നു. ഇരുവരും അടുത്തു തന്നെ വിവാഹിതരാകും എന്നാണ്
അറിയുന്നത്.

2. അജിത്ത് കുമാര്‍ – ശാലിനി

അമര്‍ക്കളം എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് അജിത്തും ശാലിനിയും പ്രണയത്തിലാകുന്നത്. നടിമാരോട് അധികം അടുപ്പമൊന്നും കാണിക്കാത്ത നടനാണ്‌ അജിത്ത്. ശാലിനിയോട് ഇഷ്ടം തോന്നിയ അദ്ദേഹം വിവാഹാഭ്യര്‍ഥന നടത്തുകയായിരുന്നു. താമസിയാതെ ഇരുവരും വിവാഹിതരായി.

3. ചിമ്പു- ഹന്‍സിക, ശ്രുതി ഹാസന്‍

കോളിവുഡിലെ വികൃതിപയ്യന്‍ എന്ന് ചിമ്പുവിനെ വിശേഷിപ്പിക്കാം. കൂടെ അഭിനയിച്ച പല നടിമാരുടെയും പേരിനോട് ചേര്‍ത്ത് അദ്ദേഹത്തിന്‍റെ പേര് പ്രചരിച്ചിട്ടുണ്ട്. നടന്‍റെ പെരുമാറ്റം അസഹനീയമായപ്പോള്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടയില്‍ നിന്ന് ജ്യോതിക ഇറങ്ങിപ്പോരുക വരെയുണ്ടായി.
ചിമ്പുവും ഹന്‍സികയും ഉള്‍പ്പെട്ട ഒരു ഫോട്ടോ സദാചാരവാദികളില്‍ നിന്ന് കടുത്ത എതിര്‍പ്പ് ക്ഷണിച്ചു വരുത്തിയിരുന്നു. നടന്‍ ഇടയ്ക്ക് ശ്രുതി ഹാസനുമായി പ്രണയത്തിലാണെന്ന് കേട്ടെങ്കിലും പിന്നീട് പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല.

4. തൃഷ കൃഷ്ണന്‍ – റാണ ദഗ്ഗുബാട്ടി

ബാഹുബലിയിലെ ഭല്ലാലദേവന്‍ ജനമനസുകളില്‍ ഇടം പിടിക്കുന്നതിന് മുമ്പേ ആ വേഷം ചെയ്ത റാണ ദഗ്ഗുബാട്ടി ഒരാളുടെ ഹൃദയത്തില്‍ ഇടം പിടിച്ചിരുന്നു. അത് മറ്റാരുടെയുമല്ല, തെന്നിന്ത്യന്‍ സ്വപ്ന സുന്ദരി തൃഷയുടെ. പക്ഷെ ഇടയ്ക്ക് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് നടി മറ്റൊരു വിവാഹത്തിന് തയാറായി. വരുണ്‍ മണിയന്‍ എന്ന യുവ വ്യവസായിയായിരുന്നു വരന്‍. നിശ്ചയം കഴിഞ്ഞെങ്കിലും വിവാഹത്തിന് തൊട്ടു മുമ്പ് തൃഷ ആ ബന്ധം അവസാനിപ്പിച്ചു. വിവാഹത്തിന് ശേഷം സിനിമ നിര്‍ത്തണമെന്ന് വരുണ്‍ പറഞ്ഞത് കൊണ്ടാണ് വിവാഹത്തില്‍ നിന്ന് പിന്മാറിയതെന്ന് അടുത്തിടെ നടി പറഞ്ഞിരുന്നു. ഏതായാലും നടി ഇപ്പോള്‍ വീണ്ടും പഴയ കാമുകന്‍ റാണയുമായി അടുപ്പത്തിലാണെന്നാണ് പപ്പരാസികള്‍ പ്രചരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button