ചോക്ലേറ്റ് നായകനില്‍ നിന്ന് വളരെ വേഗമാണ് പൃഥ്വിരാജ് പക്വത കഥാപാത്രങ്ങളിലേക്ക് ചുവടുമാറ്റിയത്. അവയില്‍ ചിലത് മോഹന്‍ലാലിന് കരുതിവെച്ച കഥാപാത്രങ്ങളായിരുന്നു. ലോഹിതദാസിന്റെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്യാനിരുന്ന ‘ചക്രം’ മോഹന്‍ലാലിനെ നായകനാക്കി പ്ലാന്‍ ചെയ്ത ചിത്രമായിരുന്നു, എന്നാല്‍ പിന്നീടു ചില പ്രതിസന്ധികളാല്‍ ചിത്രം നടക്കാതെ വരികയും ലോഹിതദാസ് തന്നെ ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു, മോഹന്‍ലാലിന് പകരം ചിത്രത്തില്‍ പൃഥ്വിരാജ് നായകനായി അഭിനയിച്ചു.
ഭദ്രന് സംവിധാനം ചെയ്ത ‘വെള്ളിത്തിര’ എന്ന ചിത്രവും മോഹന്‍ലാലിന് വേണ്ടി തയ്യാറാക്കിയതായിരുന്നു, ‘സ്വര്‍ണ്ണം’ എന്ന പേരില്‍ മോഹന്‍ലാലിനെ ഹീറോയാക്കി ഭദ്രന് എഴുതിയ ചിത്രമാണ് ചില മാറ്റങ്ങള്‍ വരുത്തി ‘വെള്ളിത്തിര’ എന്ന പേരില്‍ പുറത്തിറക്കിയത്, മോഹന്‍ലാല്‍ സിനിമയില്‍ നിന്ന് പിന്മാറിയ അവസരത്തില്‍ ഭദ്രന് പൃഥ്വിരാജിനെ കാസ്റ്റ് ചെയ്യുകയായിരുന്നു.
മേജര്‍ രവി സംവിധാനം ചെയ്ത ‘പിക്കറ്റ് 43’-യാണ് മറ്റൊരു ചിത്രം. മോഹന്‍ലാലിനോട് മേജര്‍ രവി ചിത്രത്തിന്റെ കഥ പറഞ്ഞപ്പോള്‍ ഈ വേഷം ചെയ്യാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി പൃഥ്വിരാജ് ആണെന്ന് മോഹന്‍ലാല്‍ പറഞ്ഞതോടെ മേജര്‍ രവി തന്റെ ചിത്രത്തിലേക്ക് പൃഥ്വിരാജിനെ ക്ഷണിക്കുകയായിരുന്നു.
Post Your Comments