പുതു തലമുറയിലെ അറിയപ്പെടുന്ന നടിയും ടിവി അവതാരകയുമാണ് പേളി മാണി. ചാനല്‍ വേദികളിലെ ചുറുചുറുക്കോടെയുള്ള പ്രകടനം അവര്‍ക്ക് ഏറെ ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. എന്നാല്‍ ഒരുകാലത്ത് താന്‍ കടുത്ത വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നാണ് നടി പറയുന്നത്.
എല്ലാവര്ക്കും അറിയാവുന്ന ഒരു പ്രണയം എനിക്കുണ്ടായിരുന്നു. അത് തകര്‍ന്നതോടെ ഞാന്‍ ആകെ തകര്‍ന്നു പോയി. ഒരിക്കലും തകരില്ല എന്നായിരുന്നു എന്റെ ധാരണ. പക്ഷെ ആ ബന്ധം മുറിഞ്ഞതോടെ ഞാന്‍ കടുത്ത വിഷാദത്തിലൂടെ കടന്നു പോയി. ഏതാണ്ട് ആറുമാസക്കാലം അത് തുടര്‍ന്നു.
അപ്പോഴും എനിക്ക് സ്റ്റേജ് ഷോ ചെയ്യേണ്ടി വന്നിട്ടുണ്ട്. ഞാന്‍ സന്തോഷത്തോടെ നില്‍ക്കുന്നത് കാണാനാണ് ആള്ക്കാര് ആഗ്രഹിക്കുന്നത്. അതുകൊണ്ട് മേയ്ക്കപ്പ് റൂമിലിരുന്ന് കരഞ്ഞിട്ട് ഒന്നും സംഭവിക്കാത്ത മട്ടില്‍ പരിപാടി ആങ്കര്‍ ചെയ്യാന്‍ പോയിട്ടുണ്ട്. അപ്പോഴൊക്കെ അച്ഛനാണ് എന്നെ തുണച്ചത്. അദ്ദേഹം മോട്ടിവേഷണല്‍ സ്പീക്കറാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടാണ് ഞാന്‍ പതുക്കെ ജീവിതത്തിലേക്ക് തിരിച്ചു വന്നത്. എന്തെങ്കിലും പ്രശ്നം വന്നാല്‍ നമ്മള് അതുതന്നെ ആലോചിച്ചു കൊണ്ടിരിക്കരുത്. എല്ലാം നിസാരമായി കണ്ട് മറന്നു കളയണം. എന്നാലെ നമുക്ക് നഷ്ടപ്പെട്ടതൊക്കെ തിരിച്ചെടുക്കാനാകൂ എന്ന് പേളി മാണി പറഞ്ഞു.
Post Your Comments