BollywoodLatest NewsMovie Gossips

നടി നല്‍കിയ മാനഭംഗക്കേസ് വഴിത്തിരിവില്‍; ഇരുവരും വിവാഹിതരാണെന്ന് അഭിഭാഷകന്‍

സിനിമ ലോകത്ത് നിന്ന് അനുദിനം പീഡനങ്ങളുടെ പുതിയ പുതിയ വാര്‍ത്തകള്‍ വരുകയാണ്. ഹോളിവുഡെന്നോ ബോളിവുഡെന്നോ അതിന് വ്യത്യാസമില്ല. തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് നടി സീനത്ത് അമന്‍ നല്‍കിയ പരാതിയില്‍ വ്യവസായിയായ അമന്‍ ഖന്നയെ കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

തന്നെ മാനഭംഗപ്പെടുത്തി, കോടികള്‍ തട്ടിയെടുത്തു എന്നൊക്കെയാണ് നടി പ്രതിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍. ബലാല്‍സംഗമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ഖന്ന ഇപ്പോള്‍ പോലിസ് കസ്റ്റഡിയിലാണ്. എന്നാല്‍ അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ കിഷോര്‍ ഗെയ്ക്ക്വാദ് കേസ് വ്യാജമാണെന്നാരോപിച്ച് രംഗത്ത് വന്നു. സീനത്ത് അമനും ഖന്നയും ഭാര്യാ ഭര്‍ത്താക്കന്മാരാണെന്നും പിന്നെ എങ്ങനെ മാനഭംഗക്കേസ് നിലനില്‍ക്കുമെന്നുമാണ് അദ്ദേഹം ചോദിക്കുന്നത്.

ഇരുവരും തമ്മില്‍ അടുത്ത കാലം വരെ നല്ല ബന്ധത്തിലായിരുന്നെന്നും നടിയുടെ സ്വാധീനം കാരണമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും കിഷോര്‍ കുറ്റപ്പെടുത്തി. അമന്‍ തന്നെ നിരന്തരം ശല്യപ്പെടുത്തുന്നതായി കാണിച്ച് സീനത്ത് അമന്‍ നേരത്തെയും പോലീസിന് പരാതി കൊടുത്തിട്ടുണ്ട്. കേസില്‍ അദ്ദേഹം ജാമ്യത്തില്‍ ഇറങ്ങിയതിനെ തുടര്‍ന്നാണ് പീഡനത്തിനു ഇരയായെന്ന് കാട്ടി നടി പുതിയ പരാതി നല്‍കിയത്.

shortlink

Post Your Comments


Back to top button