CinemaGeneralMollywoodNEWS

ഒരു സുഡാനിയെ ചിലർ ഓടിച്ചിട്ട് അടിക്കുന്നു; ജനം തെറ്റ് ചെയ്യാതെ അയാളെ ശിക്ഷിച്ചു

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം പ്രേക്ഷകര്‍ സ്വന്തമാക്കി കഴിഞ്ഞു, നൈജീരിയക്കാരനും മലയാളിയും ചേര്‍ന്ന് പകുത്തു നല്‍കുന്നത് സ്നേഹത്തിന്റെ കഥയാണ്. നവാഗതനായ സക്കറിയ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം മികച്ച പ്രതികരണവുമായി മുന്നേറുന്ന വേളയിലാണ്. പഴയ ഒരു സംഭവ കഥ വിവരിച്ച് പ്രശസ്ത ഫോട്ടോഗ്രാഫര്‍ അജീബ് കോമാച്ചി രംഗത്തെത്തിയത്.

അജീബിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ ഇങ്ങനെ

സുഡാനി ഫ്രം നൈജീരിയ …..
പത്തു പതിനഞ്ചു വര്ഷങ്ങളുടെ പഴക്കമുണ്ട് . മാധ്യമത്തിലെ ജോലിക്കിടയിൽ കോഴിക്കോട് മാവൂർ റോഡിൽ ഒരു സുഡാനിയെ ചിലർ ഓടിച്ചിട്ട് അടിക്കുന്നു . അല്പം മാരകമായിത്തന്നെ ….. .

മലപ്പുറത്തുനിന്നും കോഴിക്കോട്ടേക്കുള്ള ഒരു ബസ്സിലെ യാത്രക്കാരനായിരുന്നുവെത്രെ ഈ സുഡാനി . തൊട്ട മുന്നിലിരുന്ന സ്ത്രീയുടെ തോളിൽകിടന്ന കുഞ്ഞു മോൾ സുഡാനിയോട് കളിയും ചിരിയുമായി അടുത്തിരുന്നു . സുഡാനി ഇറങ്ങിയശേഷമാണ് കുഞ്ഞിന്റെ കയ്യിലെ വള കാണാതായ വിവരം ‘അമ്മ അറിയുന്നത് സ്വാഭാവികമായും സുഡാനിയെ സംശയിച്ചു . നാട്ടുകാർ സുഡാനിയെ വളഞ്ഞിട്ടു ചോദ്യം ചെയ്യുന്നു . ഇംഗ്ലീഷ് വേണ്ടത്ര അറിയാതെ സുഡാനിയും . അപ്പോഴേക്കും നാട്ടുകാരിൽ ചിലർ ശിക്ഷ നടപ്പിലാക്കിത്തുടങ്ങിയിരുന്നു . രക്ഷയില്ലെന്നറിഞ്ഞ സുഡാനി അടിയിൽ നിന്നും രക്ഷ തേടിയുള്ള ഓട്ടമാണ് ഞാൻ നേരത്തെ പറഞ്ഞ രംഗം .
പിന്നീടാണറിഞ്ഞത് ബസ്സിൽ അമ്മയും കുഞ്ഞും ഇരുന്നതിന്റെ താഴെ യായി ആ വള ഉണ്ടായിരുന്നത്രെ . സുഡാനിയെ വെറുതെ വിട്ടെങ്കിലും ശിക്ഷ പലരിൽനിന്നായി കിട്ടിക്കഴിഞ്ഞിരുന്നു .
ഇന്നിതൊർക്കാൻ കാരണം സുഡാനി സിനിമയാണ് .
മനസ്സിൽ അന്നത്തെ വിങ്ങൽ നേരത്തെ ഉള്ളതുകൊണ്ട് സിനിമ കണ്ടു കൊണ്ടിരിക്കുമ്പോൾ പലപ്പോഴും തേങ്ങൽ അടക്കി വെക്കാൻ സാധിച്ചില്ല .
മലപ്പുറത്തിന്റെ ഉമ്മമാർ ,സുഡാനി ,കളിപിരാന്തു അങ്ങിനെ അങ്ങിനെ …. സുഖമില്ലാതെ കിടക്കുന്നയാൾക്കു ഒരു എന്റെർറ്റൈന്മെന്റാവാനായി കളരി കാണിക്കുന്നയാൾ വരെ മലബാറിന്റെ സ്നേഹം വിളമ്പിയ പിന്നണിക്കാർക്കു നിറയെ സ്നേഹം …
കൂടാതെ ,
വെള്ളം വെയിസ്റ്റാക്കരുതെന്ന ഓർമ്മപ്പെടുത്തലിന് ..
സ്നേഹം കൊടുക്കൽ വാങ്ങലിനുള്ളതാണെന്ന ഓർമ്മപെടുതലിന്നു …
കർമങ്ങളിൽ ജാതിയും മതവും രാജ്യവുമൊന്നുമില്ലെന്ന ഓര്മപ്പെടുത്തലിന് ..
സുഡാനി
ഒരു സിനിമ മാത്രമല്ല …..അതിലപ്പുറമാണ് …
സ്നേഹത്തോടെ അജീബ് കോമാച്ചി

shortlink

Related Articles

Post Your Comments


Back to top button