റായിസ് സിനിമയില്‍ ഒരു പാക് നടി അഭിനയിച്ചതിനെ ചൊല്ലിയുണ്ടായ വിവാദം എല്ലാവര്ക്കും ഓര്‍മയുണ്ടാകും. മഹിര ഖാന് അഭിനയിച്ചത് കാരണം ഷാരൂഖ് ഖാന് ചിത്രത്തിന് മതമൌലിക വാദികളില്‍ നിന്ന് കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്നിരുന്നു.
ഇന്ത്യയില്‍ നടിയുടെ സാന്നിധ്യമാണ് വിവാദമുണ്ടാക്കിയതെങ്കില് പാക്കിസ്ഥാനില്‍ അവരുടെ ഒരു ഫോട്ടോയാണ് പൊല്ലാപ്പുണ്ടാക്കിയത്. അല്പവസ്ത്രധാരിയായി രണ്‍ബീര്‍ കപൂറിനോടൊപ്പം സിഗരറ്റ് മഹിര പുക വലിച്ചുകൊണ്ടിരുന്ന ചിത്രം പാക്കിസ്ഥാനില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ത്തിയത്.
അടുത്തിടെ ബിബിസിക്ക് നല്കിയ അഭിമുഖത്തില്‍ മഹിര പഴയ വിവാദത്തെ കുറിച്ച് മനസ് തുറന്നു.
ഞാന്‍ ആദ്യമായിട്ടാണ് അങ്ങനെയൊരു വിവാദത്തില്‍ ചെന്നുപെടുന്നത്. അതെന്നെ വല്ലാതെ വേദനിപ്പിച്ചു. പാക്കിസ്ഥാനില്‍ വലിയ ബഹളമാണ് ഉണ്ടായത്. നാട്ടുകാര്‍ക്ക് എന്നെ വലിയ കാര്യമായിരുന്നു. പക്ഷെ ഞാന്‍ അങ്ങനെയൊക്കെ ചെയ്തത് അവര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. എന്നെ ആ നിലയില്‍ കാണാന്‍ അവര്‍ ആഗ്രഹിച്ചില്ല എന്നതാണ് സത്യം. ആ അവസ്ഥയെ മറികടക്കാന്‍ കുറച്ചു സമയമെടുത്തു.
റായിസ് പാക്കിസ്ഥാനില്‍ പ്രദര്‍ശിപ്പിക്കുമെന്നും ഞാന്‍ അഭിനയിച്ച സിനിമ നാട്ടില്‍ കൂട്ടുകാര്‍ക്കൊപ്പമിരുന്ന് കാണാമെന്നുമൊക്കെയാണ് കരുതിയത്. പക്ഷെ അതുണ്ടായില്ല : മഹിര പറഞ്ഞു. ഉള്ളടക്കത്തിന്റെ പേരില്‍ പാക്കിസ്ഥാന് സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു.
പാക്കിസ്ഥാനിലെ കറാച്ചി സ്വദേശിയായ മഹിര രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന അഭിനേത്രി കൂടിയാണ്.
Post Your Comments