CinemaGeneralIndian CinemaKollywoodLatest NewsNEWSWOODs

മയക്കുമരുന്ന് അടിമകളായവര്‍ക്ക് വൃത്തികെട്ട മനോഭാവത്തോടെയല്ലാതെ സ്ത്രീകളെ നോക്കാനാവില്ല; വിവാദ മറുപടിയുമായി പ്രമുഖ നടന്‍

എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് നടന്‍ ചിമ്പു. സിനിമ മുതല്‍ നായികമാര്‍ വരെയുള്ള വിഷയത്തില്‍ പലപ്പോഴും ചിമ്പുവും അച്ഛന്‍ രാജേന്ദ്രനും വിവാദത്തില്‍പ്പെടാറുണ്ട്. പലപ്പോഴും ട്രോളര്‍മാരുടെ സ്ഥിരം കളിയാക്കലുകള്‍ക്ക് ഇരയാവുകയാണ് സംവിധായകന്‍ കൂടിയായ രാജേന്ദര്‍. തന്റെ അച്ഛനെതിരേ നടക്കുന്ന ഈ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി വന്നിരിക്കുകയാണ് ചിമ്പു. രാജേന്ദര്‍ വിധികര്‍ത്താവാകുന്ന ഒരു റിയാലിറ്റി ഷോയിലാണ് അച്ഛനെ കളിയാക്കുന്നവര്‍ക്കെതിരേ ചിമ്പുവിന്റെ പ്രതികരണം. 

“സിനിമാരംഗത്തെ ഏറ്റവും പരിചയസമ്പന്നനായ സംവിധായകനാണ് അദ്ദേഹം. അങ്ങനെയുള്ളൊരാള്‍ ട്രോള്‍ ചെയ്യപ്പെടുമ്പോഴും കളിയാക്കപ്പെടുമ്പോഴും എനിക്ക് സങ്കടം തോന്നാറുണ്ട്. ട്രോളുന്നവര്‍ ആരാണെന്ന് നിങ്ങള്‍ക്ക് ചിന്തിച്ചാല്‍ മനസിലാകും-അദ്ദേഹം ശബ്ദങ്ങളുണ്ടാക്കുന്നതിനെയും അദ്ദേഹത്തിന്റെ നീളന്‍ തലമുടിയെയുമെല്ലാമാണ് ആളുകള്‍ കളിയാക്കുന്നത്. എന്നാല്‍, എനിക്ക് ഉറപ്പുണ്ട്, അദ്ദേഹം സൃഷ്ടിച്ചപോലെ മറ്റാര്‍ക്കും സംഗീതം സൃഷ്ടിക്കാന്‍ കഴിയില്ല. ഈ പ്രായത്തിലും അദ്ദേഹത്തിന് തന്റെ മുടി നിലനിര്‍ത്താന്‍ കഴിയുന്നുണ്ട്. വിമര്‍ശിക്കുന്നവരില്‍ എത്ര പേര്‍ക്ക് ഇങ്ങനെ അവരുടെ മുടി സംരക്ഷിക്കാന്‍ കഴിയുന്നുണ്ട്. അദ്ദേഹത്തിന് ഒരു മോശപ്പെട്ട സ്വഭാവവും ഇല്ല. അദ്ദേഹത്തിന്റെ പ്രതിഭയില്‍ അസൂയപൂണ്ടവരാണ് ഇപ്പോള്‍ പരിഹാസവുമായി വരുന്നത്.

അവരെല്ലാം ഓരോതരം മയക്കുമരുന്നിന്റെയും അടിമയാണ്. എന്നാല്‍ അദ്ദേഹം ഈ വക ദു:ശീലങ്ങള്‍ ഒന്നുമില്ലാത്ത വ്യക്തിയും. അതുകൊണ്ട് എന്റെ അച്ഛന് സാധിക്കുന്ന ഒരു കാര്യം പോലും ഇവര്‍ക്കാര്‍ക്കും ചെയ്യാന്‍ സാധിക്കുന്നില്ല. വൃത്തികെട്ട മനോഭാവത്തോടെയല്ലാതെ അവര്‍ക്കൊന്നും ഒരു സ്ത്രീയെ നോക്കാന്‍ സാധിക്കില്ല. എന്നാല്‍ അദ്ദേഹം തന്റെ ഒരേ ഒരു പ്രണയമായ ഭാര്യയോട് സത്യസന്ധത പുലര്‍ത്തുന്ന മാന്യനാണ് . അതുകൊണ്ടാണ് അവര്‍ അദ്ദേഹത്തെ ട്രോളുന്നത്.” ചിമ്പു പറയുന്നു

ചിമ്പു-നയന്‍‌താര ഹോട്ട് സീന്‍; നയന്‍താര ലേഡീ സൂപ്പര്‍സ്റ്റാര്‍ ആയതിന്‍റെ കാരണം ഇങ്ങനെ!

 

shortlink

Related Articles

Post Your Comments


Back to top button