
മലയാള സിനിമയുടെ അഭിമാന താരമാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലനായി വന്ന് പിന്നീട് വൈവിധ്യമാര്‍ന്ന വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന അദ്ദേഹം ഏത് കഥാപാത്രവും ചെയ്യാന്‍ കഴിവുള്ള ഇന്ത്യയിലെ അപൂര്‍വ്വം നടന്മാരില് ഒരാളാണ്.
പ്രേംനസീര്‍, ജയന്, അടൂര്‍ ഭാസി, മധു, അമിതാഭ് ബച്ചന്, ശിവാജി ഗണേശന്, കമലാഹാസന്, മമ്മൂട്ടി എന്നി മഹാരഥന്മാരോടൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം ലാലിനെ പോലെ ചുരുക്കം ചിലര്‍ക്കാണ് കിട്ടിയിട്ടുള്ളത്. അഭിനയത്തിനൊപ്പം എഴുത്തിലും ഗാനാലാപനത്തിലും നിര്‍മാണത്തിലുമൊക്കെ കൈ വച്ച അദ്ദേഹത്തിന് മികച്ച പ്രകടനത്തിനുള്ള നിരവധി പുരസ്കാരങ്ങളും കിട്ടിയിട്ടുണ്ട്. നാലുവട്ടം ദേശിയ അവാര്‍ഡ് നേടിയ മോഹന്‍ലാലിനെ 2001ല്‍ പദ്മശ്രീ ബഹുമതി നല്‍കിയും രാജ്യം ആദരിച്ചു.
മോഹന്‍ലാലിന്റെ അത്യപൂര്‍വമായ ചില ഫോട്ടോകള്‍ കാണാം.
Post Your Comments