മലയാള സിനിമയിലെ നെടുംതൂണുകളാണ് മമ്മൂട്ടിയും മോഹന്‍ലാലും. അവരുടെ പാത പിന്തുടര്ന്നെത്തിയ മക്കളായ ദുല്‍ഖര്‍ സല്‍മാനും പ്രണവ് മോഹന്‍ലാലും സിനിമാ ലോകത്ത് തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. സുരേഷ് ഗോപിയുടെ മകന് ഗോകുല്‍, ജയറാമിന്റെ മകന് കാളിദാസ്, മുകേഷിന്റെ മകന് ശ്രാവണ്‍ എന്നിവരാണ് മോളിവുഡില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന മറ്റ് താര പുത്രന്മാര്. അതിനിടയില്‍ ഗോകുല്‍ സുരേഷ് നടത്തിയ ഒരു വെളിപ്പെടുത്തല്‍ ശ്രദ്ധേയമാകുകയാണ്.
താന്‍ പൃഥ്വിരാജിന്റെ കട്ട ഫാനാണെന്ന് അദ്ദേഹം പറയുന്നു.
“പൃഥ്വിരാജിന്റെ സംസാരശൈലിയും പെരുമാറ്റവും എന്നെ ഏറെ സ്വാധിനിച്ചിട്ടുണ്ട്. ഓരോ പ്രശ്നത്തെയും അദ്ദേഹം സമീപിക്കുന്ന രീതി പ്രശംസനീയമാണ്. അദ്ദേഹത്തിന്റെ ശൈലിയിലെ വ്യത്യസ്ഥത കാരണമാണ് പലരും അദ്ദേഹത്തെ അഹങ്കാരിയായി തെറ്റിദ്ധരിക്കുന്നത്.” ഗോകുല്‍ സുരേഷ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
മുദുഗവു എന്ന ചിത്രത്തിലൂടെയാണ് ഗോകുല്‍ അഭിനയ രംഗത്തേക്ക് വന്നത്. പിന്നീട് മമ്മൂട്ടി ചിത്രമായ മാസ്റ്റര്‍പീസിലും അടുത്തിടെ പുറത്തിറങ്ങിയ ഇരയിലും അഭിനയിച്ചു. ഇരയിലെ ഡോക്ടര്‍ ആര്യന് എന്നകഥാപാത്രം അദ്ദേഹം ചെയ്ത മികച്ച വേഷങ്ങളില്‍ ഒന്നാണ്.
Post Your Comments