GeneralMollywoodNEWS

ഒരു നാലാം ക്ലാസുകാരനെ നിലയുറപ്പിച്ച് നിര്‍ത്തിയത് അവരാണ്; ഇന്ദ്രന്‍സ്

സംസ്ഥാന അവാര്‍ഡിന്റെ തിളക്കത്തിലാണ് നടന്‍ ഇന്ദ്രന്‍സ്, മലയാള സിനിമയില്‍ 36 വര്‍ഷമായി സജീവമായി തുടരുന്ന ഇന്ദ്രന്‍സ് എളിമയുടെ പര്യായമാണ്. ചെറുപ്പകാലത്ത് വളരെ ദാരിദ്ര്യം അനുഭവിച്ചപ്പോഴും അതൊക്കെ ഒരു ആഘോഷമായിരുന്നു എന്ന് പറയാനാണ് ഈ വലിയ കാലാകാരന്‍ ആഗ്രഹിക്കുന്നത്. ‘പുരസ്കാര നേട്ടം വൈകിയോ?’ എന്ന ചോദ്യത്തിന് ‘ഞാന്‍ അഭിനയിച്ചു തുടങ്ങിയിട്ടല്ലേയുള്ളൂ’ എന്നായിരുന്നു ഇന്ദ്രന്‍സിന്റെ മറുപടി.

നാലാം ക്ലാസ് വരെ മാത്രം പഠിച്ച ഇന്ദ്രന്‍സ് പത്താം വയസ്സില്‍ തന്നെ അമ്മാവന്റെ തയ്യല്‍കടയില്‍ ജോലിക്ക് കയറി. ക്ഷേത്ര മുറ്റങ്ങളും, വായനശാലകളും തന്‍റെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണെന്നു പറയുന്ന ഇന്ദ്രന്‍സ് വലിയ രീതിയിലുള്ള വായനാ ശീലമുള്ള വ്യക്തിയാണ്. ഒരുപാട് പുസ്തങ്ങകള്‍ വായിച്ചത് കൊണ്ടാണ് ഇവിടെ വരെ എത്തിയതെന്നും ഇന്ദ്രന്‍സ് പറയുന്നു. ഒരു നാലാം ക്ലാസുകാരനെ നിലയുറപ്പിച്ച് നിര്‍ത്തിയതില്‍ പുസ്തകങ്ങള്‍ക്കുള്ള പങ്കിന് വലിയ പ്രാധാന്യമുണ്ടെന്നു വ്യക്തമാക്കുകയാണ് മലയാള സിനിമയിലെ സൂപ്പര്‍ താരം. ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ഇന്ദ്രന്‍സ് മനസ്സ് തുറന്നത്.

shortlink

Related Articles

Post Your Comments


Back to top button