CinemaGeneralKollywoodLatest NewsMovie Gossips

വിഗ്നേഷ് ശിവനുമായുള്ള ബന്ധം തുറന്ന് സമ്മതിച്ച് നയന്‍താര

തെന്നിന്ത്യന്‍ സിനിമ നടി നയന്‍താരയും സംവിധായകന്‍ വിഗ്നേഷ് ശിവനും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ ഏറെ നാളായി പ്രചരിക്കുന്നതാണ്. അടുത്തിടെ ഇരുവരും വിദേശത്ത് അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളും പുറത്തു വന്നിരുന്നു. എങ്കിലും പരസ്പരബന്ധത്തെ കുറിച്ച് അവര്‍ മാധ്യമങ്ങളോട് ഇതുവരെ മനസ് തുറന്നിരുന്നില്ല. കഴിഞ്ഞ ദിവസം ദി ഹിന്ദു സംഘടിപ്പിച്ച ഒരു അവാര്‍ഡ് നിശയില്‍ പങ്കെടുക്കവേ നടി എല്ലാ അഭ്യുഹങ്ങള്‍ക്കും വിരാമമിട്ടു.

തനിക്ക് ലഭിച്ച പുരസ്കാരം മാതാപിതാക്കള്‍ക്കും സഹോദരനും ഭാവിവരനും സമര്‍പ്പിക്കുന്നു എന്നാണ് അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് നയന്‍താര പറഞ്ഞത്. ഇതാദ്യമായാണ് അവര്‍ വിഗ്നേഷ് ശിവനെ ഭാവി വരന്‍ എന്ന് വിശേഷിപ്പിക്കുന്നത്. നയന്‍സിന്‍റെ തുറന്നു പറച്ചിലിലൂടെ ഇരുവരുടെയും വിവാഹം ഉടനെയുണ്ടാകും എന്ന സൂചന ശക്തമായിട്ടുണ്ട്.

നേരത്തെ ചിമ്പുവുമായും പ്രഭുദേവയുമായും അടുപ്പത്തിലായിരുന്ന നയന്‍ താര ഏകദേശം രണ്ടു വര്‍ഷം മുമ്പാണ് വിഗ്നേഷ് ശിവനുമായി പ്രണയത്തിലായത്. പ്രഭുദേവയുമായുള്ള നടിയുടെ ബന്ധം രഹസ്യ വിവാഹത്തില്‍ വരെ എത്തിയതാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി നയന്‍താരയോടൊപ്പം അവധിക്കാലം ചെലവഴിക്കുന്ന ചിത്രങ്ങള്‍ വിഗ്നേഷ് പലപ്പോഴായി പുറത്തു വിട്ടിരുന്നു. അദ്ദേഹം സംവിധാനം ചെയ്ത,അടുത്തിടെ പുറത്തിറങ്ങിയ താനാ സെര്‍ന്ത കൂട്ടം പൂര്‍ത്തിയാക്കിയതിന് ശേഷം ഒരു മാസം നീണ്ടു നിന്ന യാത്രക്കായി രണ്ടു പേരും
അമേരിക്കയിലേക്കാണ് പോയത്.

shortlink

Related Articles

Post Your Comments


Back to top button