പൃഥ്വിരാജും സോണി പിക്ചേഴ്സും ചേര്‍ന്ന് നിര്‍മിക്കുന്ന ആദ്യ സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പ്രഖ്യാപിച്ചു. ‘നയന്‍’ എന്ന സയന്‍സ് ഫിക്ഷന്‍ സിനിമയാണ് ഇരുവരും ചേര്‍ന്ന് നിര്‍മിക്കുക. പൃഥ്വിരാജ് ശാസ്ത്രജ്ഞനായി അഭിനയിക്കുന്ന ചിത്രം ഒമ്പത് ദിവസം കൊണ്ട് നടക്കുന്ന കഥയാണ് പറയുന്നത്.
സിനിമയുടെ ഫസ്റ്റ് ലുക്ക് നായകന്‍ പൃഥ്വിരാജ് ഫേസ്ബുക്കിലൂടെ പുറത്തു വിട്ടു. 100 ഡെയ്സ് ഓഫ് ലവ് എന്ന ചിത്രത്തിന് ശേഷം ജെനുസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന നയനിന്‍റെ തിരക്കഥ സംവിധായകന്‍ തന്നെയാണ് എഴുതിയത്. നിത്യ മേനോനും പാര്‍വതിയുമാണ് നായികമാര്‍.
മലയാള സിനിമയ്ക്ക് പുതിയൊരു അനുഭവമായിരിക്കും ഈ ചിത്രമെന്ന് പൃഥ്വിരാജ് പറഞ്ഞു. സംഗീതം ഷാന്‍ റഹ്മാന്‍. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. മേയ്ക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍. കോസ്റ്റ്യൂം സമീറ സനിഷ്. ചിത്രീകരണം അടുത്ത മാസം തുടങ്ങും.
Post Your Comments