പ്രശസ്ത ദക്ഷിണേന്ത്യന്‍ അഭിനേത്രി കാജല്‍ അഗര്‍വാളിന് പ്രധാനമന്ത്രിയുടെ കത്ത്. സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിന് വേണ്ടിയുള്ള വിവിധ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ക്ക് പിന്തുണ തേടിയാണ് മോദി നടിക്ക് എഴുതിയത്. ബേട്ടി ബച്ചാവോ ബേട്ടി പ്രധാവോ, നാഷണല്‍ ന്യൂട്രിഷന്‍ മിഷന്‍ തുടങ്ങിയ പദ്ധതികളുടെ പേര് അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി മാര്‍ച്ച് 7ന് കത്തയച്ച കാര്യം കാജല്‍ തന്നെയാണ് ട്വിറ്ററിലൂടെ പുറത്തു വിട്ടത്. വനിതാ ഉന്നമനത്തിന് വേണ്ടി സര്‍ക്കാര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച അതിനായി നടി തന്‍റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
വനിതാ ദിന ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് മോദി കാജലിന് കത്തെഴുതിയത്. ജീവിതത്തിന്‍റെ വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന സ്ത്രീകളെ സ്മരിച്ച അദ്ദേഹം കുട്ടികളിലെ പോഷകാഹാരക്കുറവും അനിമിയയും ചെറുക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ രൂപം കൊടുത്ത പുതിയ പദ്ധതിയെ കുറിച്ചും വിശദീകരിച്ചു.
Post Your Comments