GeneralNEWS

പിതാവിനോടുള്ള വാഗ്ദാനം നിറവേറ്റി യേശുദാസിന്‍റെ സംഗീതാര്‍ച്ചന

ഫോര്‍ട്ട് കൊച്ചി അധികാരി വളപ്പിലെ കപ്പേളയില്‍ യേശുദാസിന്റെ സംഗീതാര്‍ച്ചന. വണക്കമാസ ആഘോഷത്തൊടനുബന്ധിച്ചുള്ള നേര്‍ച്ച സദ്യ വിളമ്പാനും യേശുദാസ് പങ്കെടുത്തു. 66-ആം വര്‍ഷമാണ്‌ അധികാരി വളപ്പിലെ കപ്പേളയിലെത്തുന്നത്.

തന്‍റെ പിതാവ് അഗസ്റ്റിന്‍ ഭാഗവതരുടെ കൈപിടിച്ച് പന്ത്രാണ്ടാം വയസ്സിലാണ് യേശുദാസ് കപ്പേളയിലെ സംഗീത വിരുന്നിനു തുടക്കമിടുന്നത്. ഭാര്യ പ്രഭ യേശുദാസും മക്കളായ വിജയ്, വിനോദ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. പിതാവിന് നല്‍കിയ വാഗ്ദാനം നിറവേറ്റാനാണ് യേശുദാസ് ഇന്നും മുടക്കം കൂടാതെ ഫോര്‍ട്ട് കൊച്ചി അധികാരി വളപ്പിലെ കപ്പേളയിലെത്തി സംഗീതാര്‍ച്ചന നടത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button