ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു ബോളിവുഡ് നടന്‍ ഷാഹിദ് കപൂര്‍. കരീന കപൂറുമായി നടന്‍ പ്രണയത്തിലായിരുന്നുവെങ്കിലും ആ ബന്ധം ഏറെ നാള്‍ നീണ്ടു നിന്നില്ല. വിദ്യാ ബാലനുമായുമായുള്ള അടുപ്പത്തിനും സമാന അവസ്ഥയാണ് ഉണ്ടായത്. പിന്നീട് ഷാഹിദ് കപൂര്‍ തന്നേക്കാള്‍ 13 വര്‍ഷം ഇളപ്പമുള്ള മിറ രാജ്പുത്ത് എന്ന വിദ്യാര്‍ഥിനിയെ വിവാഹം കഴിച്ചു.
സിനിമയുമായി ബന്ധമൊന്നുമില്ലെങ്കിലും തുറന്ന അഭിപ്രായ പ്രകടനങ്ങള്‍ വഴിയും പ്രസന്ന വ്യക്തിത്വം കൊണ്ടും മിറ ചുരുങ്ങിയ കാലത്തിനുള്ളിലാണ് ഷാഹിദ് ആരാധകരുടെ പ്രിയങ്കരിയായി മാറിയത്. ഭര്‍ത്താവിനൊപ്പം പൊതു വേദികളില്‍ എത്താനും ടിവി ഇന്‍റര്‍വ്യുകളില്‍ പങ്കെടുക്കാനും അവര്‍ ശ്രദ്ധിക്കാറുണ്ട്.
അടുത്തിടെ ഒരു ടിവി പരിപാടിയില്‍ വച്ച്, ഏതാണ് പ്രിയപ്പെട്ട സെക്സ് പോസിഷനെന്ന് മിറയോട് അവതാരിക ചോദിക്കുകയുണ്ടായി. താരപത്നിയുടെ മറുപടി ഇങ്ങനെയായിരുന്നു,
“കിടപ്പറയിലെ ഏത് സാഹചര്യവും, ഏത് പോസിഷനും കൈകാര്യം ചെയ്യാന്‍ കഴിവുള്ളയാളാണ് ഷാഹിദ്. പക്ഷെ ചിലപ്പോള്‍ നിയന്ത്രണം വിട്ട് പെരുമാറുകയും ചെയ്യും”.
മിറയുടെ മറുപടി കേട്ടപാടെ നടന്‍റെ മുഖം ചുവന്നു തുടുത്തു. സ്വകാര്യ നിമിഷങ്ങളെ കുറിച്ച് ഷാഹിദും ഭാര്യയും പൊതുവേദിയില്‍ സംസാരിക്കുന്നത് ആദ്യമല്ല. നടന്‍റെ മുന്‍കാല പ്രണയങ്ങളെ കുറിച്ച് അഭിമുഖത്തിനിടെ ചോദിച്ച് മിറ കഴിഞ്ഞ ദിവസവും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
Post Your Comments