BollywoodGeneralNEWS

പത്മാവതിന്‍റെ ഷൂട്ടിങ് നടക്കുമ്പോള്‍ നടന്‍ ഷാഹിദിനെ ഭാര്യ വീട്ടില്‍ നിന്ന് ഇറക്കിവിട്ടതിന്‍റെ കാരണം

ബോളിവുഡ് സൂപ്പര്‍ ഹീറോ ഷാഹിദ് കപൂറിനെ ഭാര്യ മിയ ഒരിക്കല്‍ വീട്ടില്‍ നിന്ന് ഇറക്കി വിട്ടു. ഇറക്കി വിടാനുണ്ടായ കാരണത്തെക്കുറിച്ച് ഭാര്യ മിയ പറയുന്നതിങ്ങനെ

“പത്മാവത് സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്തായിരുന്നു അദ്ദേഹത്തെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടത്. അന്നൊക്കെ ഷാഹിദ് വീട്ടിലെത്തുന്നത് രാവിലെ എട്ടു മണിയ്ക്കായിരുന്നു. കിടന്നാല്‍ ഉച്ചയ്ക്ക് രണ്ടു മണിക്കൊക്കെയാണ് എഴുന്നേല്‍ക്കുക.

ഈ സമയം അദ്ദേഹത്തിന് നിശബ്ദത ആവശ്യമായിരുന്നു. പക്ഷേ എന്തു ചെയ്യാന്‍, ഈ സമയത്ത് മകള്‍ മിഷ ഉണരും. കളിയും ചിരിയും ബഹളവുമായി വീട്ടില്‍ ഭയങ്കര ശബ്ദമായിരിക്കും.

ഷാഹിദ് ഒന്നും പറയുമായിരുന്നില്ല. പക്ഷേ എനിക്കറിയാം അദ്ദേഹത്തിന് എത്രത്തോളം ക്ഷീണമുണ്ടെന്ന്. കുഞ്ഞിനെ നിയന്ത്രിക്കുന്നതിലും പരിധിയുണ്ട്. അങ്ങനെ ഒരു ഘട്ടത്തില്‍ അദ്ദേഹത്തിന്റെ ഉറക്കം നഷ്ടമാകുന്നത് കണ്ട് അസ്വസ്ഥയായി, നിയന്ത്രിക്കാന്‍ പറ്റാതെയായി.

ഇനിയിത് പറ്റില്ലെന്ന് ഷാഹിദിനോട് പറഞ്ഞു. തുടര്‍ന്ന് നിര്‍ബന്ധിച്ച്‌ വീട്ടില്‍ നിന്നിറക്കി വിട്ടു. അങ്ങനെ ഷുട്ടിങ് കഴിയുന്നതുവരെ ഗോര്‍ഖാവിലുള്ള തങ്ങളുടെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലായിരുന്നു ഷാഹിദ് താമസം.”

shortlink

Related Articles

Post Your Comments


Back to top button