റാംജി റാവു സ്പീക്കിംഗ്, നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, സാന്ത്വനം, ഹിറ്റ്ലര്‍, ഫ്രണ്ട്സ് തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകളുടെ നിര്‍മാതാവാണ് ഔസേപ്പച്ചന് വാളക്കുഴി. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തില്‍ നിരാശപ്പെടുത്തിയ ഒരു ചിത്രത്തെ കുറിച്ച് പറയുകയാണ് അദ്ദേഹം.
ദിലീപ് നായകനായ കിംഗ് ലയറാണ് തന്നെ ഏറ്റവുമധികം വേദനിപ്പിച്ച സിനിമയെന്ന് ഔസേപ്പച്ചന് പറയുന്നു. കിംഗ് ലയര്‍ പോലെ പാഴ്ചെലവുണ്ടാക്കിയ മറ്റൊരു സിനിമ എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. കഥയിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് എത്ര പണം മുടക്കാനും എനിക്ക് പ്രശ്നമില്ല. പക്ഷെ ഒരു വര്‍ഷം കൊണ്ട് ചെലവാക്കേണ്ട തുകയാണ് എനിക്ക് കിംഗ് ലയറില്‍ മൂന്നു മാസത്തിനുള്ളില്‍ മുടക്കേണ്ടി വന്നത്. അത് വേദനാജനകമാണ്. ഔസേപ്പച്ചന് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
സിദ്ദിക്കും ലാലും ചേര്‍ന്ന് നീണ്ട ഇടവേളക്ക് ശേഷം തിരക്കഥ എഴുതിയ കിംഗ് ലയര്‍ സംവിധാനം ചെയ്തത് ലാലാണ്. ആലപ്പുഴയിലും ദുബായിലുമായി ചിത്രീകരിച്ച സിനിമയ്ക്ക് വേണ്ടി ഏകദേശം പത്തര കോടി രൂപയാണ് ചെലവായത്.
Post Your Comments