BollywoodCinemaGeneralIndian CinemaNEWSWOODs

സിനിമാ ചിത്രീകരണത്തിനിടയില്‍ യുവനടിയ്ക്ക് പരിക്കേറ്റു; ഷൂട്ടിംഗ് നിര്‍ത്തിവച്ചു

ബോളിവുഡ് നടി ആലിയ ഭട്ടിന് ഷൂട്ടിങ്ങിനിടയില്‍ പരിക്കേറ്റു. ബ്രഹ്മസ്ത്ര എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടയിലാണ് സംഭവം. തോളിൽ പരിക്കേറ്റ താരം ഇപ്പോള്‍ വിശ്രമത്തിലാണെന്നു ഡിഎൻഎ റിപ്പോർട്ട് ചെയ്യുന്നു. ബൽഗേറിയയില്‍ നടന്ന ഷൂട്ടിംഗിനിടയില്‍ പരിക്കേറ്റ താരം മുംബൈയിലേയ്ക്ക് തിരിച്ചുവെന്നും റിപ്പോര്‍ട്ട് ഉണ്ട്.

ബൽഗേറിയയിലെ ഷൂട്ടിംഗ് പൂർത്തീകരിച്ച് മാർച്ച് അവസാനത്തോടെ ഇന്ത്യയിലേക്ക് മടങ്ങാനായിരുന്നു അണിയറ പ്രവര്‍ത്തകരുടെ പ്ലാന്‍. എന്നാല്‍ ആലിയയുടെ പരിക്ക് കാരണം ഷൂട്ടിംഗ് ഇനിയും നീളും. താരത്തിനു പതിനഞ്ചു ദിവസത്തെ വിശ്രമം പറഞ്ഞിരിക്കുകയാണ്. അമിതാഭ്, രൺബീർ, അലിയ എന്നിവരാണ് ബ്രഹ്മസ്ത്രയിലെ പ്രമുഖ താരങ്ങള്‍. 2019 ആഗസ്ത് 15 ന് ചിത്രം റിലീസ് ചെയ്യും.

shortlink

Related Articles

Post Your Comments


Back to top button