സിനിമ മേഖല പലർക്കും പലവിധത്തിലുള്ള അനുഭവങ്ങൾ നൽകാറുണ്ട് . ചില താരങ്ങൾ വലിയ നിലയിൽ എത്തും ചിലർ ദാരിദ്രത്തിന്റെ പടുകുഴയിൽ വീഴും.ഇപ്പോഴിതാ ബോളിവുഡിലെ ഒരു മുൻകാല നായിക സ്വന്തം രോഗാവസ്ഥയിൽ സഹതാരമായിരുന്ന സൽമാൻ ഖാനോട് സഹായം അഭ്യർത്ഥിക്കുന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
1995 ല്‍ പുറത്തിറങ്ങിയ വീര്‍ഗതീ എന്ന സിനിമയില്‍ സല്‍മാനൊപ്പം അഭിനയിച്ച പൂജ ദാഡ്വാളാണു സഹായം ആവശ്യപ്പെട്ടത്. ക്ഷയരോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് താരം സല്‍മാനില്‍ നിന്നു സഹായമഭ്യര്‍ത്ഥിച്ചിരിക്കുന്നത്. പൂജയിപ്പോള്‍ മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
Read also:ശ്രീദേവിക്ക് വേണ്ടി കാത്തിരുന്ന ആ കഥാപാത്രത്തിന് ജീവൻ നൽകുന്നത് മറ്റൊരു താരസുന്ദരി
പൂജ സല്‍മാനോടു സഹായം അഭ്യര്‍ത്ഥിക്കുന്നത് ചികിത്സയ്ക്കു പണം തികയാതെ വരുന്നതു മൂലമാണ്. താന്‍ സല്‍മാനെ ഒരുപാടു തവണ ബന്ധപ്പെടാന്‍ ശ്രമിച്ചു എന്നും എന്നാല്‍ അദ്ദേഹം പ്രതികരിച്ചില്ല എന്നും പൂജ പറഞ്ഞതായി ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. സാമ്പത്തിക സ്ഥിതി മോശമാണെന്നും തന്നെ സഹായിക്കണം എന്നും ആവശ്യപ്പെട്ട് പൂജ സല്‍മാനു വീഡിയോ സന്ദേശം അയച്ചിട്ടുണ്ട്.
ഇവര്‍ രോഗം പിടിപെടും മുമ്പ് ഒരു ചൂതാട്ട കേന്ദ്രത്തിലെ മാനേജരായി ജോലി ചെയ്യുകയായിരുന്നു. സല്മാന് വീഡിയോ കണ്ട് സഹായം ചെയ്യും എന്ന പ്രതീക്ഷയിലാണ് ഇവർ.
Post Your Comments