ബോളിവുഡ് സുന്ദരി ശ്രീദേവിയുടെ മരണം എന്നും സിനിമാ ലോകത്തിന് തീരാനഷ്ടമാണ്.മരിക്കുന്നതിന് മുമ്പ് ശ്രീദേവി ബാക്കി വെച്ചത് കുറെ സ്വപ്നങ്ങളായിരുന്നു.കുറച്ചുകാലം സിനിമാ ലോകത്തുനിന്നും മാറിനിന്ന ശ്രീദേവി തിരിച്ചുവന്നത് ഗംഭീരമായ ഒരു പ്രകടനം കാഴ്ച വെച്ചുകൊണ്ടാണ്.
ശ്രീദേവിയുടെ മകൾ ജാൻവിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റത്തിന് വഴിയൊരുക്കിയ നിർമാതാവ് കരൺ ജോഹർ ശ്രീദേവിക്കുവേണ്ടിയും ഒരു ചിത്രം ഒരുക്കിയിരുന്നു.ജാൻവിയുടെ അരങ്ങേറ്റവും ശ്രീദേവിയുടെ ആ കഥാപാത്രവുമാണ് ശ്രീദേവി ബാക്കിയാക്കിയ സ്വപ്നങ്ങൾ. ശ്രീദേവി വിടപറഞ്ഞതോടെ ചിത്രം കരൺ ഉപേക്ഷിച്ചു.എന്നാൽ ശ്രീദേവിയുടെ കുടുംബത്തിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം സിനിമ നിര്‍മ്മിക്കാന്‍ പോവുകയാണ് കരൺ.
ശ്രീദേവിക്കായി ഒരുക്കിയ ആ കഥാപാത്രത്തിന് ജീവൻ നൽകുന്നത് ബോളിവുഡിലെ മറ്റൊരു സുന്ദരി മാധുരി ദീക്ഷിത്താണ്. ശിദ്ദത്ത് എന്ന് പേരിട്ടിരിക്കുന്ന സിനിമ അഭിഷേക് വര്‍മ്മയാണ് സംവിധാനം ചെയ്യുന്നത്. വാര്‍ത്ത സ്ഥിതീകരിച്ചു കൊണ്ട് ശ്രീദേവിയുടെ മകന് ജാന്‍വിയും രംഗത്തെത്തി.
അഭിഷേക് വര്‍മ്മയുടെ സംവിധാനത്തിലെത്തുന്ന സിനിമ എന്റെ അമ്മയുടെ ഹൃദയത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്നതായിരുന്നു. ഈ സിനിമയുടെ ഭാഗമായതിന് ഞാനും ഡാഡിയും ഖുഷിയും മാധുരിജിയോട് നന്ദി പറയുകയാണെന്നും ഇന്‍സ്റ്റാഗ്രാമിലൂടെ ശ്രീദേവിയും മാധുരിയും നില്ക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് ജാന്‍വി പറയുന്നത്.
Post Your Comments