
പ്രിയാ മണി മുസ്തഫയെ പ്രണയിക്കുന്നതെന്നറിഞ്ഞതോടെയാണ് അവതാരകന് ഗോവിന്ദ് പത്മ സൂര്യയുമായുള്ള ഗോസിപ്പ് വാര്‍ത്തയ്ക്ക് അവസാനമായത്. പ്രണയമാണെന്നതരത്തില് വാര്‍ത്ത പ്രചരിച്ചതോടെ പ്രിയാമണി ജി.പിയുമായുള്ള സൗഹൃദത്തില്‍ നിന്ന് അകലം പാലിച്ചിരുന്നു ഇതിന്റെ കാരണം മുന്‍പൊരിക്കല്‍ ഒരു ടിവി ചാനലിനു നല്കിയ അഭിമുഖത്തില്‍ പ്രിയാമണി വെളിപ്പെടുത്തുകയുണ്ടായി.
24 മണിക്കൂറും ഫോണ്‍ ഉപയോഗിക്കുന്ന ആളാണ് ജി.പി, ആരെകണ്ടാലും കൂടെനിന്ന് സെല്‍ഫിയെടുക്കും. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്യും. അത്തരം രീതികള്‍ എനിക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഡിഫോര്‍ ഡാന്‍സിന്റെ ഒരു എപ്പിസോഡില്‍ ട്രെഡിഷണലായ വേഷം ധരിച്ചാണ് ഒരു ദിവസം ജി.പി എത്തിയത്. ഞാനും സമാനമായൊരു വേഷമാണ് ധരിച്ചത്. അപ്പോള്‍ ഒരു ഫോട്ടോ എടുക്കാം എന്ന് ജി.പി പറഞ്ഞു. അങ്ങനെ ആ ഫ്ലോറില്‍ നിന്നൊരു ഫോട്ടോ എടുത്തു. ആ ഫോട്ടോ ജി.പി ട്വിറ്ററിലിട്ടു.അതോടെ പലരും ഞങ്ങള്‍ പ്രണയമാണെന്ന രീതിയില്‍ കാര്യങ്ങള്‍ വളച്ചൊടിച്ചു. ഞങ്ങള്‍ തമ്മില്‍ പ്രണയമാണെന്ന രീതിയില്‍ കന്നഡയിലും മലയാളത്തിലുമൊക്കെ വാര്‍ത്തകള്‍ പ്രചരിച്ചതോടെ അതെനിക്ക് വലിയ ബുദ്ധിമുട്ടായിമാറി. ഇത്തരം വിവാദങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് ഞാന്‍ ജി.പിയില്‍ നിന്ന് അകലം പാലിച്ചത്.
Post Your Comments