BollywoodGeneralNEWS

അദ്ധ്യാപികയ്ക്ക് വേണ്ടി ആദ്യ ഫോട്ടോ ഷൂട്ട്‌ ; സ്വകാര്യ ജീവിതം പരസ്യമാക്കി ഐശ്വര്യ റായ്

ബോളിവുഡ് സുന്ദരി ഐശ്വര്യ റായ് സിനിമയില്‍ തന്റെ ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ താരത്തിന്റെ ആര്‍ക്കും അറിയാത്ത ചില രഹസ്യങ്ങള്‍ ഐശ്വര്യ പങ്കുവെയ്ക്കുകയാണ്. തന്‍റെ അധ്യാപികയ്ക്ക് വേണ്ടി ഫോട്ടോ ഷൂട്ട്‌ ചെയ്തുകൊണ്ടാണ് ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയതെന്നും ഐശ്വര്യ വ്യക്തമാക്കി. 

“എന്റെ ലുക്ക് കൊണ്ടാണ് ഈ മേഖലയിലേയ്ക്ക് വന്നതെന്നാണ് എല്ലാവരും കരുതുന്നത്. എന്നാൽ അത്തരമൊരു ധാരണ തെറ്റാണ്. വളരെ അവിചാരിതാമായിട്ടാണ് മോഡലിങ് രംഗത്തേയ്ക്ക് എത്തിയത്.

ഈ മേഖലയിൽ എത്തിപ്പെട്ടില്ലായിരുന്നുവെങ്കിൽ ഡോക്ടറോ ആർക്കിടെക്ചറോ ആകുമായിരുന്നു. രചന സൻസദ് അക്കാദമി ഓഫ് ആർക്കിടെക്ചർ ഇൻസ്റ്റിറ്റ്യൂട്ടിൽ തനിയ്ക്ക് അഡ്മിഷൻ ലഭിച്ചിരുന്നു അപ്പോഴാണ് എന്റെ ജീവിതത്തിൽ മറ്റൊരു ട്വിസ്റ്റ് ഉണ്ടാകുന്നത്. അവിടെ നിന്നാണ് ഗ്ലാമർ ലോകത്തിലേയ്ക്ക് പോയത്. 992 മെയ് മാസത്തിലാണ് ആദ്യമായി പരസ്യം ചെയ്യുന്നത്. പ്രഹ്ലാദ് കാക്കർ സംവിധാനം ചെയ്ത പരസ്യത്തിൽ തന്നോടൊപ്പം ആമീർഖാൻ, മഹിമ ചൗധരി എന്നിവരും അഭിനയിച്ചിരുന്നു. ഐശ്വര്യ വിശദീകരിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button