മലയാളത്തിന്റെ പ്രിയ നടി നവ്യ നായര്‍ തെന്നിന്ത്യന്‍ സിനിമയിലെയും പ്രിയ താരമാണ്. തെന്നിന്ത്യന്‍ ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള നവ്യ അവിടത്തെയും മലയാളത്തിലെയും രീതികളെക്കുറിച്ച് പറയുന്നു. ”എല്ലാ ഭാഷകളിലും എനിക്ക് ഒരുപോലെയാണ് തോന്നിയിട്ടുള്ളത്. ഇപ്പോള്‍ തമിഴര്‍ മാഡം എന്ന് വിളിക്കുന്നു. നമ്മുടെ നാട്ടില്‍ മോളേ എന്ന് വിളിക്കുന്നു. ചിലര്‍ നമ്മുടെ പേര് തന്നെ വിളിക്കും. അത്രയേ വ്യത്യാസമുള്ളൂ. എന്നാല്‍ എപ്പോഴും എന്നെ മാഡം എന്ന് വിളിക്കണമെന്ന് പ്രതീക്ഷിക്കുന്ന വ്യക്തിയൊന്നുമല്ല ഞാന്‍. എല്ലായിടത്തും നമുക്ക് വേണ്ട പരിഗണനയും ബഹുമാനവും എല്ലാവരില്‍ നിന്നും ലഭിക്കുന്നുണ്ട്”.
ഇപ്പോള്‍ സിനിമ മേഖലയില്‍ ഏറ്റവും കൂടുതലായി ചര്‍ച്ച ചെയ്യുന്ന ഒന്നാണ് നടിമാര്‍ നേരിടുന്ന പ്രശ്നം. എന്നാല്‍ അത്തരം അനുഭവങ്ങള്‍ തനിക്കില്ലെന്നും നവ്യ തുറന്നു പറയുന്നു. നവ്യയുടെ വാക്കുകള്‍ ഇങ്ങനെ .. ”സത്യസന്ധമായി പറയാലോ, ഞാന്‍ പത്ത് വര്‍ഷമായി എത്തിയിട്ട്. ഇന്നുവരെ മോശമായ രീതിയില്‍ എന്നെ ആരും സമീപിച്ചിട്ടില്ല. ഞാന്‍ എപ്പോഴും ഈ മേഖലയില്‍ സുരക്ഷിതയാണ്. ” ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് നവ്യ ഇത് വ്യക്തമാക്കിയത്.
സിനിമ മേഖലയില്‍ നിന്നുമുള്ള മോശം അനുഭവങ്ങളെക്കുറിച്ച് നവ്യാനായര്‍
Post Your Comments