കേരളക്കരയിൽ നിന്ന് പോയി തെന്നിന്ത്യയുടെ താരറാണിയായി മാറിയ നടിയാണ് നയൻതാര .നയൻതാര അഭിനയിച്ച ഒരു മലയാള ചലച്ചിത്രമാണ് നാട്ടുരാജാവ്. ഷാജി കൈലാസിന്റെ സംവിധാനത്തിൽ മോഹൻലാൽ, മനോജ് കെ. ജയൻ, കലാഭവൻ മണി, നയൻതാര, മീന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ചിത്രം 2 2004 ലാണ് പ്രദർശനത്തിനെത്തിയത് .ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് അരോമ മൂവി ഇന്റർനാഷണൽ ആണ്. ചിത്രത്തിന്റെ രചന നിർവ്വഹിച്ചത് ടി.എ. ഷാഹിദ് ആണ്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് എം. ജയചന്ദ്രൻ.ഗാനരചന നിർവഹിച്ചിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരി.ചിത്രത്തിൽ നയൻതാര അഭിനയിച്ച ഒരു മനോഹര ഗാനം കാണാം.
Film: Natturajavu
Singers: M.G Sreekumar, K.S Chithra
Music: M.Jayachandran
Lyric: Gireesh Puthencherry
Post Your Comments