ബോളിവുഡില്‍ ഇപ്പോഴത്തെ ചര്‍ച്ച എണ്‍പത്തിയാറാം വയസ്സില്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ച പുഷ്പ ജോഷിയാണ്. അജയ് ദേവ്ഗണ്, ഇല്ല്യാന ഡിക്രൂസ് എനിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച റെയ്ഡ് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെടുകയാണ് പുഷ്പ ജോഷി എന്ന മുത്തശ്ശി. ചിത്രത്തില്‍ ദീദിയാണ് പുഷ്പ ജോഷി എത്തിയത്. ഒരൊറ്റ ചിത്രം കൊണ്ട് സൊഹ്റ സേഹ്ഗലിന്റെുയം ഫ്രഞ്ച് താരം ഇമ്മാന്വല്‍ റിവയുടെയും ഓസ്ക്കര്‍ ജേതാവ് മിഷേല്‍ ഹനെകയുടെയും നിരയിലെത്തിയിരിക്കുകയാണ് പുഷ്പ ജോഷി.
അഭിനയത്തില്‍ വലിയ മുന്‍പരിചയമൊന്നുമില്ലാത്ത പുഷ്പയ്ക്ക് ആരും ഇഷ്ടപ്പെട്ടു പോകുന്ന തരത്തിലുള്ള കഥാപാത്രത്തെയാണ് അരങ്ങേറ്റത്തില്‍ തന്നെ ലഭിച്ചത്. അസ്ഥിക്ഷയത്തിന്റെ വേദനയില്‍ ജീവിക്കുന്ന വ്യക്തിയാണ് പുഷ്പ. എന്നാല്‍ ആ വേദനയല്ല ഇപ്പോള്‍.. പുഷ്പയെ സംബന്ധിച്ചിടത്തോളം റെയ്ഡ് ഒരു അദ്ഭുതമാണ്. ഈ അവസരത്തിന് ഞാന്‍ ദൈവത്തിന് നന്ദി പറയുകയാണെന്നായിരുന്നു പുഷ്പയുടെ പ്രതികരണം.
പുഷ്പയ്ക്ക് എവിടെ പോവണമെങ്കിലും വീല്‍ച്ചെയര്‍ വേണം. സിനിമയുടെ തുടക്കത്തില്‍ പുഷ്പയുടെ കഥാപാത്രവും വീല്‍ച്ചെയറിലായിരുന്നു. പിന്നീട് സംവിധായകന് രാജ്കുമാര് ഗുപ്ത വീല്‍ച്ചെയര്‍ ഒഴിവാക്കി കഥാപാത്രത്തെ കിടക്കയില്‍ കിടത്താന്‍ തീരുമാനിക്കുകയായിരുന്നു. എന്തായാലും ചിത്രവും അതിലെ വേഷവും ശ്രദ്ധിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് പുഷ്പയുടെ കുടുംബം.
ഇതാ അമ്മ. ഇവരെ എന്തായാലും വീട്ടിലേയ്ക്ക് കൊണ്ടുപോകാന്‍ നിങ്ങള്‍ ആഗ്രഹിക്കും എന്നു പറഞ്ഞ് പുഷ്പ ജോഷിയുടെ ഒരു വീഡിയോ അജയ് ദേവ്ഗണിന്റെ ഭാര്യ കൂടിയായ നടി കജോള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കാല് നൂറ്റാണ്ടിലെ അഭിനയ ജീവിതത്തില്‍ ഷൂട്ടിംഗ് മുടക്കിയത് ആ ഒരു ദിവസം മാത്രം; കാജോള്‍ പറയുന്നു
Post Your Comments