GeneralMollywoodNEWS

“കല്യാണത്തിനു മുന്‍പേ ഞങ്ങള്‍ പിരിയാന്‍ തീരുമാനിച്ചിരുന്നു” ; കൃഷ്ണ ചന്ദ്രന്‍

ഗായകനും നടനുമൊക്കെയായ കൃഷ്ണചന്ദ്രന്‍ മലയാള സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത് ‘രതിനിര്‍വേദം’ എന്ന ഭരതന്‍- പത്മരാജന്‍ ടീമിന്റെ ചിത്രത്തിലൂടെയാണ്. പഴയകാല തമിഴ്- തെലുങ്ക്‌ സിനിമകളിലെ മുന്‍നിര നായികയായിരുന്ന വനിതയെയാണ് കൃഷ്ണചന്ദ്രന്‍ വിവാഹംചെയ്തത്. ഇരുവരുടെയും ദീര്‍ഘകാല പ്രണയമാണ് വിവാഹത്തില്‍ കലാശിച്ചത്. ‘വെള്ളിചില്ലം വിതറി’ എന്ന സൂപ്പര്‍ഹിറ്റ് ഗാനം ആലപിച്ചത് കൃഷ്ണചന്ദ്രനാണ്. ഈ ഗാനമാണ് കൃഷ്ണചന്ദ്രനെ മലയാളീ ഗാനശ്രോതാക്കള്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധേയനാക്കിയത്. മികച്ചൊരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയാണ് കൃഷ്ണചന്ദ്രന്‍. നടന്‍ വിനീതിന്‍റെ മിക്ക സിനിമകളിലെയും ശബ്ദത്തിന് ഉടമ കൃഷ്ണചന്ദ്രനാണ്.

1986- ലായിരുന്നു കൃഷ്ണചന്ദ്രന്റെയും വനിതയുടെയും വിവാഹം. പ്രണയിച്ചിരുന്ന സമയത്ത് വനിതയും താനും പിരിയാന്‍ തീരുമാനിച്ചിരുന്നതായി കൃഷ്ണചന്ദ്രന്‍ പറയുന്നു. കൈരളി ടിവിയുടെ ജെ.ബി ജംഗ്ഷന്‍ എന്ന അഭിമുഖപരിപാടിക്കിടെയാണ് കൃഷ്ണചന്ദ്രന്‍ മനസ്സ് തുറന്നത്.

മറ്റ് നടന്മാരുമൊത്ത് വനിത അഭിനയിക്കുന്നത് കാണുമ്പോള്‍ വല്ലാത്തൊരു ദേഷ്യം തോന്നിയിരുന്നുവെന്നും അത്കൊണ്ട് തന്നെ പ്രണയിച്ചുകൊണ്ടിരുന്നപ്പോള്‍ വനിതയെ പിരിയാനുള്ള തീരുമാനമെടുത്തിരുന്നുവെന്നും കൃഷ്ണചന്ദ്രന്‍ പറയുന്നു. ഇതിന്റെപേരില്‍ പരസ്പരം ഞങ്ങള്‍ പിണക്കത്തിലായി. കുറേ ദിവസങ്ങള്‍ ഞങ്ങള്‍ മിണ്ടാതെയിരുന്നു. ഞങ്ങളുടെ രണ്ടുവീട്ടുകാര്‍ക്കും ഞങ്ങളുടെ പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നതുകൊണ്ട് അവര്‍ കാര്യമായിതന്നെ ഞങ്ങളുടെ പ്രശ്നത്തില്‍ ഇടപെട്ടു. കുറേ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് തന്നെ മനസ്സിലായി ഞങ്ങള്‍ക്ക് ഒരിക്കലും പിരിഞ്ഞിരിക്കാന്‍ കഴിയില്ലായെന്ന് കൃഷ്ണചന്ദ്രന്‍ ചിരിയോടെ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button