
മലയാള സിനിമയിലൂടെ വെള്ളിത്തിരയില്‍ എത്തുകയും തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ലേഡി സൂപ്പര്‍ സ്റ്റാര്‍ ആയി മാറുകയും ചെയ്ത നടിയാണ് നയന്‍താര. ഗ്ലാമര്‍ വേഷങ്ങളില്‍ നിന്നും അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലെയ്ക്ക് മാറിയ നയന്‍താരയുടെ പുതിയ ചിത്രം കൊളമാവ് കോകില’. ചിത്രത്തില്‍ നിങ്ങള്‍ക്ക് നയന്‍താര എന്ന സൂപ്പര്‍ സ്റ്റാറിനെയൊന്നും കാണാന്‍ കഴിയില്ലെന്ന് തുറന്നു പറയുകയാണ് സംവിധായകന്. കഥാപ്രാധാന്യമുള്ള തിരക്കഥയില്‍ വിശ്വസിക്കുന്ന സംവിധായകനാണ് നെല്‍സണ്‍ ദിലീപ്കുമാര്. തമിഴിലെ ബിഗ്ബോസ് ടിവി ഷോയുടെ ക്രിയേറ്റീവ് ഡയറക്ടര്‍ ആയ നെല്സന് ഒരുക്കുന്ന ചിത്രമാണ് കൊളമാവ് കോകില.
ചിത്രത്തെക്കുറിച്ച് സംവിധായകന്റെ വാക്കുകള്‍ ഇങ്ങനെ.. ‘എന്റെ ചിത്രത്തെക്കുറിച്ച് ഒരുപാട് പൊക്കി പറയാനൊന്നും ഞാനാളല്ല. പക്ഷേ ഇത് ഏറെ വ്യത്യസ്തമായൊരു അനുഭവമായിരിക്കും. ചെറിയ ബഡ്ജറ്റിലുള്ള ചിത്രം നിര്‍മ്മിക്കാനായിരുന്നു തുടക്കം മുതലേ ഉദ്ദേശിച്ചിരുന്നത്. നയന്‍താര വന്നാല്‍ തന്നെ ചിത്രം ശ്രദ്ധ പിടിച്ചു പറ്റും. പൊതുവെ പുതിയ സംവിധായകരുടെ കൂടെയും ജോലി ചെയ്യാന്‍ താല്പര്യപ്പെടുന്ന ആളാണ് അവര്‍’ ആക്ഷന്‍ പ്രാധാന്യം നല്കുന്ന ചിത്രത്തില്‍ വളരെ സാധാരണ വേഷത്തിലായിരിക്കും നയന്‍സ് എത്തുക. അവിടെ നിങ്ങള്‍ക്ക് നയന്‍താര എന്ന സൂപ്പര്‍ സ്റ്റാറിനെയൊന്നും കാണാന്‍ കഴിയില്ലെന്ന് സംവിധായകന് പറയുന്നു. ഒരു മധ്യവര്‍ഗത്തിലും താഴ്ന്ന കുടുംബ പശ്ചാത്തലത്തില്‍ നിന്നും വരുന്ന പെണ്‍കുട്ടിക്ക് നേരിടേണ്ടി വരുന്ന വളരെ അസാധാരണമായ സാഹചര്യങ്ങളാണ് കൊളമാവ് കോകിലയിലൂടെ വരച്ച് കാട്ടുന്നത്. ‘ഈ ചിത്രം മയക്കു മരുന്നിനെക്കുറിച്ചുള്ളതല്ല, പക്ഷേ കള്ളക്കടത് ഇതില്‍ ഒരു ഘടകമാണ്’ സംവിധായകന് പറയുന്നു.
ചുണ്ടില്‍ കടിച്ച സംഭവം;ചിമ്പു ക്ഷമ ചോദിച്ചപ്പോള്‍ നയന്‍താര പറഞ്ഞതിങ്ങനെ
Post Your Comments