
വെള്ളിത്തിരയിലെ മിന്നും താരങ്ങളില്‍ ചിലര്‍ ലൈംഗിക പീഡന ആരോപണതില്‍ അറസ്റ്റിലായിട്ടുണ്ട്. അത്തരം ചില താരങ്ങളെക്കുറിച്ച് അറിയാം
ഇന്ദര്‍ കുമാര്‍
പ്രമുഖ ബോളിവുഡ് നടനാണ് ഇന്ദര്‍ കുമാര്‍. അക്ഷയ് കുമാര്‍ നായകനായ കില്ലാഡിയോന് ക കില്ലാഡി, സല്മാന് ഖാന് ഹിറ്റ് ചിത്രം എന്നിവയില്‍ മികച്ച വേഷങ്ങള്‍ ചെയ്തതിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഇന്ദര്‍ കുമാര്‍. വെള്ളിത്തിരയില്‍ തിരക്കുള്ള നടനായി മാറിയ ഇന്ദര്‍ 2014ല്‍ സഹ താരമായ മോഡലിനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു വന്നു ആരോപിച്ചു പോലീസ് അറസ്റ്റ് ചെയ്തു. വെർസോവ പോലീസാണ് കുമാറിനെ അറസ്റ്റുചെയ്തത്. പിന്നീട് ജാമ്യം ലഭിച്ചു.
ഷൈനി അഹൂജ
തന്റെ വീട്ടു ജോലിക്കാരിയെ ബലാത്സംഗം ചെയ്തതിനെ തുടര്‍ന്ന് അറസ്സ്റ്റിലായ നടനാണ് ഷൈനി അഹൂജ. ബലാത്സംഗ കേസില്‍ അറസ്റ്റിലായി ജയില്‍ ആയതോടെ ആ നടന് തന്റെ കരിയര്‍ നഷ്ടമായി
പിയൂഷ് സച്ച് ദേവ്
ഇരുപത്തി മൂന്നുകരിയായ മോഡലിനെ ബലാത്സംഗം ചെയ്തെന്ന ആരോപണത്തില്‍ അറസ്റ്റിലായ യുവനടനാണ് പിയൂഷ്. ടെലിവിഷന്‍ രംഗത്തെ ചോക്കെളെറ്റ് താരമായിരുന്നു പിയൂഷ്. തന്റെ കരിയറിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കാം എന്നും പറഞ്ഞു തന്നെ ലൈംഗിമായി ശൂചനം ചെയ്തുവെന്ന് നടി നല്കിയ പരാതിയിലാണ് നടന് അറസ്റ്റിലായത്.
മനോജ്
പീഡനകേസില്‍ അറസ്റ്റിലായ മറ്റൊരു നടനാണ് മനോജ് . ഈ ഭോജ്പൂരി കലാകാരന് എതിരെ ഒരു യുവതി നല്കിയ പരാതിയില്‍ ചാര്കൊപ് പോലീസാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അഞ്ചുവര്‍ഷമായി സൗഹൃദത്തില്‍ ആയിരുനെന്നും എന്നാല്‍ തന്നെ വിവാഹം കഴിക്കാമെന്നു പറഞ്ഞു പീഡിപ്പിക്കുക ആയിരുന്നെന്നും യുവതി നല്കിയ പരാതിയില്‍ പറയുന്നു.
ശ്രുജന്‍
തെലുങ്ക് നടന് ശ്രുജനും സഹ നടി നല്കിയ ലൈംഗിക ആരോപണത്തില്‍ അറസ്റ്റിലായ നടനാണ്. വിജയ് വാഡ പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ നടി ഭീമവരം എന്നാ ചിത്രത്തിന്റെ സംവിധായകന് ചലപതിയ്ക്കും നടനും എതിരെ പരാതി നല്‍കിയത്. കാറില്‍ ഒരുമിച്ചു യാത്ര ചെയ്യുമ്പോള്‍ ഇരുവരും മോശമായി പെരുമാറിയെന്നാണ് കേസ്.
റൂമിലേക്ക് കടന്നുവന്ന ബന്ധു ലൈംഗികമായി ഉപയോഗിച്ചു; ടിവി അവതാരക
Post Your Comments