Mollywood

ആട് അര മണിക്കൂറിൽ അവസാനിച്ചേനെ ;കൂടുതൽ വെളിപ്പെടുത്തലുമായി വിജയ് ബാബു

ലയാളത്തിലെ യുവതാരം ജയസൂര്യയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ഒന്നായിരുന്നു ആട്.ചിത്രത്തിലെ  ഷാജി പാപ്പന്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു .മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത് വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡെ ഫിലിംസ് തിയറ്ററിലെത്തിച്ച ആടിലെ ഷാജി പാപ്പന്‍ കേരളത്തിലെ ചെറുപ്പക്കാർക്കിടയിൽ ഉണ്ടാക്കിയ തരംഗം ചെറുതൊന്നുമായിരുന്നില്ല.

എന്നാൽ ഷാജി പാപ്പന്റെ വേഷത്തിലേക്ക് ആദ്യം തീരുമാനിച്ചിരുന്നത് ജയസൂര്യയെ അല്ലായിരുന്നുവെന്നാണ് നിര്‍മ്മാതാവ് വിജയ് ബാബു പറയുന്നത്. ഒരു ചാനല്‍ പരിപാടിയ്ക്കിടെ ആണ് വിജയ് ബാബു ഇത് വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ…”വെറും അരമണിക്കൂര്‍ ഉള്ള ഒരു ഷോര്‍ട്ട് ഫിലിം ആയിട്ടാണ് സത്യത്തില്‍ ആട് എന്ന കഥയെ ഞങ്ങള്‍ തീരുമാനിച്ചിരുന്നത്. വടംവലി ടീമും ഇന്‍സ്പെക്ടറും ഉള്ള രണ്ട് കഥാപാത്രം വച്ചിട്ട് പ്ലാന്‍ ചെയ്ത ഒരു ഷോര്‍ട്ട് ഫിലിം. അതുകൊണ്ട് തന്നെ ഷാജി പാപ്പന്‍ ആകാന്‍ ഞാന്‍ തന്നെ തയ്യാറെടുത്തു.

Read also:അറം പറ്റിയ വാക്കുകൾ ! കണ്ണുനിറച്ച് മണിയുടെ പ്രസംഗം; വീഡിയോ കാണാം

അതിനുവേണ്ടിയുള്ള ഫോട്ടോ ഷൂട്ടും നടത്തി വച്ചു. അതിനുശേഷം മിഥുനോട് ഞാന്‍ കുറച്ചു കൂടി വൃത്തിയായി കഥ എഴുതാന്‍ ആവശ്യപ്പെട്ടു. ഓരോ ആഴ്ചയും മിഥുന്‍ അതിലേക്ക് ഓരോ കഥാപാത്രങ്ങളെ ചേര്‍ത്തുകൊണ്ടുവന്നു. അവസാനം അത് രണ്ടരമണിക്കൂര്‍ എത്തി നില്‍ക്കുന്ന ഒരു കഥ ആയി മാറി. അങ്ങിനെ അത് കണ്ടപ്പോള്‍ എനിക്ക് മനസിലായി ഷാജി പാപ്പന്‍ ആകാന്‍ എനിക്ക് പറ്റില്ല എന്ന്.

അതിനുശേഷം ഒരിക്കല്‍ ജയസൂര്യയെ ആടിന്റെ കഥ കാണിച്ചു. വായിച്ചു തീര്‍ന്ന ശേഷം ജയസൂര്യ ചോദിച്ചത് ഇന്‍സ്പെക്ടര്‍ വേഷം ആര് ചെയ്യും എന്നായിരുന്നു. മറിച്ചൊന്നും ആലോചിക്കാതെ പോലീസ് വേഷം ഞാനുമെടുത്തു, ഷാജി പാപ്പന്‍ വേഷം ജയസൂര്യയ്ക്കും കൊടുത്തു..”

shortlink

Related Articles

Post Your Comments


Back to top button