BollywoodLatest News

സ്വന്തം കടമ കൃത്യമായി നിര്‍വഹിച്ച അര്‍ജുന്‍ ഉത്തമ മാതൃകയെന്ന് ആരാധകര്‍

മ്മയെ വിട്ട് അച്ഛൻ ഒരു സിനിമ താരത്തോടൊപ്പം ജീവിക്കാൻ തുടങ്ങിയപ്പോൾ അർജുൻ കപൂറിന് 11 വയസുമാത്രമാണ് ഉണ്ടായിരുന്നത്.അച്ഛൻ ബോണി കപൂറിനോട് ശ്രീദേവിയുടെ മരണം വരെ അടുപ്പമില്ലാതിരുന്ന അർജുൻ പല അഭിമുഖങ്ങളിലും ശ്രീദേവി തന്റെ അമ്മയല്ലെന്നും ജാൻവിയും ഖുഷിയും തന്റെ സഹോദരിമാരല്ലെന്നും വെളിപ്പെടുത്തിയിരുന്നു.

എന്നാൽ ശ്രീദേവി മരിച്ചെന്നറിഞ്ഞപ്പോൾ അതുവരെ സ്വന്തം അമ്മയുടെയും സഹോദരിയുടെയും തന്റെയും ജീവിതം തകർത്ത ആ സ്ത്രീയോടുള്ള എല്ലാ ദേഷ്യവും അർജുൻ മാറ്റിവെച്ചു ദുബായിലേക്ക് പറന്നു.യഥാര്‍ത്ഥത്തില്‍ ഒരു മകന്‍ ആരാണെന്ന്, ഒരു മകന്റെ കടമയെന്താണെന്ന് തെളിയിച്ചിരിക്കുകയാണ് അര്‍ജുന്‍ കപൂര്‍.

arjun kapoor

കാന്‍സര്‍ ബാധിച്ച് 2005 ല്‍ അമ്മ മരിച്ചിട്ടും അച്ഛനെ ആശ്രയിക്കാന്‍ അര്‍ജുനും സഹോദരി അന്‍ഷുലയും തയ്യാറായിരുന്നില്ല. ശ്രീദേവിയുടെ മരണവാര്‍ത്ത അറിഞ്ഞ ഉടനെ അര്‍ജുന്‍ ദുബായിലേക്ക് പറന്നു. ഷൂട്ടിങ് നിര്‍ത്തിവച്ച് മുംബൈയിലെത്തിയ അര്‍ജുന്‍ ജാന്‍വിയെയും ഖുശിയെയും ആശ്വസിപ്പിക്കുകയും ശ്രീദേവിയുടെ ഭൗതികശരീരം ഇന്ത്യയിലെത്തിക്കാന്‍ അച്ഛനെ സഹായിക്കുകയും ചെയ്തിരുന്നു.

khushi

janvi

മകന്റെ പിന്തുണയും സ്നേഹവും തനിക്കും മക്കൾക്കും ലഭിച്ചപ്പോൾ ആശ്വാസവും സന്തോഷവും തോന്നിയെന്ന് ബോണി കപൂർ കുറിപ്പിൽ പങ്കുവെച്ചിരുന്നു.

 
 
 

shortlink

Related Articles

Post Your Comments


Back to top button