CinemaLatest NewsMollywoodWOODs

വെള്ളിത്തിരയില്‍ ഭാഗ്യ പരീക്ഷണത്തിനെത്തിയ ഈ താര പുത്രിമാര്‍ എവിടെ?

താര പുത്രന്മാര്‍ നായകന്മാരായി അരങ്ങു വാഴുമ്പോള്‍ അവര്‍ക്ക് മുന്‍പേ സിനിമയില്‍ ചുവടുറപ്പിച്ച താര പുത്രിമാര്‍ എവിടെ?  മലയാള സിനിമയില്‍ ഭാഗ്യം പരീക്ഷിക്കാന്‍ എത്തിയ താര പുത്രിമാരില്‍ ചിലര്‍ വെള്ളിത്തിരയില്‍ നിന്നും വിടപറഞ്ഞി രിക്കുകയാണ്. അവരില്‍ ചിലരെ ഓര്‍ക്കുകയാണ് ഇവിടെ.

ശ്രീലക്ഷ്മി ശ്രീകുമാര്‍

ഓടും രാജാ ആടും റാണി എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ ശ്രീ ലക്ഷ്മി നടന്‍ ജഗതി ശ്രീകുമാറിന്റെ മകളാണ്. നര്‍ത്തകിയായും അവതാരകയായും തിളങ്ങിയ ശേഷമാണ് ശ്രീ ലക്ഷ്മി നായികയായി സിനിമയില്‍ ചുവടു വച്ചത്. എന്നാല്‍ ഇപ്പോള്‍ മലയാള സിനിമാ ലോകത്ത് നിന്നും പിന്‍വാങ്ങിയിരിക്കുകയാണ് താരം. ഇപ്പോള്‍ പ്രവാസ ജീവിതത്തിലാണ് ശ്രീലക്ഷ്മി. മികച്ച വേഷങ്ങള്‍ കിട്ടിയാല്‍ വീണ്ടും അഭിനയരംഗത്തെയ്ക്ക് തിരിച്ചെത്തുമെന്നും താരം മുന്‍ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്

പാര്‍വതി രതീഷ്‌

നടന്‍ രതീഷിന്റെ മകളാണ് പാര്‍വതി. മധുര നാരങ്ങ, ലച്മി തുടങ്ങിയ ചിത്രങ്ങളിലെ നായികാ വേഷം ശ്രദ്ധിക്കപ്പെട്ടുവെങ്കിലും വിവാഹത്തോടെ അഭിനയ ജീവിതത്തിനു ഇടവേള നല്‍കിയിരിക്കുകയാണ് നടി.

കാര്‍ത്തിക

മുന്‍കാല നടി രാധയുടെ മകളാണ് കാര്‍ത്തിക. മകരമഞ്ഞ്, കമ്മത്ത് ആന്റ് കമ്മത്ത് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച നായികയായ കാര്‍ത്തിക മലയാള സിനിമയില്‍ സജീവമല്ല. തമിഴിലും ചുരുക്കം ചില ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച നടി ഇപ്പോള്‍ ബോളിവുഡിലേയ്ക്ക് ചേക്കേറിയിരിക്കുകയാണ്. ബോളിവുഡ് സീരിയല്‍ രംഗത്താണ് താരം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

ആന്‍ അഗസ്റ്റിന്‍

നടന്‍ അഗസ്റ്റിന്റെ മകളാണ് ആന്‍. വ്യത്യസ്തമായ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ച ആന്‍ വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരങ്ങളില്‍ ഒരാള്‍ കൂടിയാണ്. എല്‍സമ്മ എന്ന ആണ്‍കുട്ടി, ആര്‍ട്ടിസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധേയം.

ലിയോണ

സിനിമാ- സീരിയല്‍ നടന്‍ ലിഷോയുടെ മകളാണ് ലിയോണ. സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ നടി തമിഴ് തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചു. “ജവാൻ ഓഫ് വെള്ളിമല”, “എൻ ഇനിയ കാതൽ മഴൈ” “ബാലു ലവ്സ് നന്ദിനി” തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ല

മോഹന്‍ലാല്‍ നായകന്‍; പക്ഷേ..ആ ബിഗ്‌ ബഡ്ജറ്റ് ചിത്രങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു

shortlink

Related Articles

Post Your Comments


Back to top button