തൊണ്ണൂറുകളുടെ തുടക്കത്തില്‍ മലയാള സിനിമയില്‍ തിളങ്ങിയ നടിയാണ് രൂപിണി. ബാലതാരമായി സിനിമയില്‍ എത്തി തെന്നിന്ത്യയില്‍ തിരക്കുള്ള നായികയായി മാറിയ രൂപിണി നാടുവാഴികള്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ എത്തുന്നത്. തുടര്‍ന്ന് മിഥ്യ, കുണുക്കിട്ട കോഴി, നാടോടി എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ബന്ധുക്കള്‍ ശത്രുക്കള്‍ എന്ന ചിത്രമാണ് രൂപിണിയുടെ അവസാന മലയാള ചിത്രം.
കോമള്‍ മഹുവക്കാര് എന്നാണു നടിയുടെ യഥാര്‍ത്ഥ പേര്. അമിതാഭ് ബച്ചനൊപ്പം മിലി എന്ന ചിത്രത്തില്‍ ബാല താരമായാണ് വെള്ളിത്തിരയിലേയ്ക്ക് നടിയുടെ രംഗപ്രവേശം. ഹിന്ദി തമിഴ് തെലുങ്ക് ചിത്രങ്ങളില്‍ വ്യത്യസ്തമായ നിരവധി വേഷങ്ങള്‍ ചെയ്ത നടി തെന്നിന്ത്യന്‍ ഭാഷകളില്‍ തിരക്കുള്ള നായികയായി മാറി. 1994ല്‍ പുറത്തിറങ്ങിയ താമരൈ എന്ന തമിഴ് ചിത്രമാണ് രൂപിണിയുടെ അവസാന ചിത്രം. ഈ ചിത്രത്തോടെ സിനിമാ മേഖലയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് താരം. മോഹന്‍കുമാറുമായി വിവാഹം കഴിഞ്ഞ നടി കുടുംബവുമായി സന്തുഷ്ട ജീവിതം നയിക്കുന്നു.
Post Your Comments