മിനി സ്ക്രീനിലെ മിന്നും താരമാണ് തെസ്നി ഖാന്. കോമഡി രംഗങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ തെസ്നി പത്തു വര്‍ഷം ഒരു ചാനല്‍ ഒരുക്കിയ ഹാസ്യ പരിപാടിയില്‍ പ്രധാന വേഷത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ പരിപാടിയുടെ പത്താം വാര്‍ഷികത്തില്‍ അര്‍ഹമായ പരിഗണനകള്‍ നല്‍കാതെ തന്നെ തഴഞ്ഞുവെന്നു വെളിപ്പെടുത്തുന്നു. ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ചാനല്‍ പ്രവര്‍ത്തകരില്‍ നേരിടെണ്ടി വന്ന അവഗണന താരം തുറന്നു പറഞ്ഞത്.
ആത്മാര്‍ത്ഥതയോടെയാണ് ഇത് വരെയും എല്ലാ റോളുകളും നടിയെന്ന നിലയില്‍ ചെയ്തിട്ടുള്ളത്. ”എന്നാല്‍ ആ പരിപാടിയുടെ പത്താം വാര്‍ഷികച്ചടങ്ങില്‍ എന്നെ തഴഞ്ഞു. പുതിയതായി വന്ന കുട്ടികള്‍ക്കും ശേഷം ഏറ്റവും അവസാനമായിരുന്നു നമ്മുടെ സ്ഥാനം. ഓഡിയന്‍സിനോട് സംസാരിക്കാന്‍ പോലും അവസരം തന്നില്ല. സത്യത്തില്‍ ഞാന്‍ പൊട്ടിക്കരഞ്ഞുപോയി. എന്നോട് അങ്ങനെ ചെയ്തല്ലോ എന്നൊരു വിഷമം. അത് പറഞ്ഞാലും തീരില്ല. ” തെസ്നി പറയുന്നു.
പോണ് ഇന്‍ഡസ്ട്രിയിൽ നിന്ന് വിളി വരാൻ കാരണം സണ്ണി ലിയോൺ ;പരാതിയുമായി രാഖി സാവന്ത്
Post Your Comments