SongsVideos

പത്മപ്രിയയുടെ ഇങ്ങനെയൊരു ഗാനം നിങ്ങൾ കണ്ടു കാണില്ല

വി.കെ. പ്രകാശ് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പോപ്പിൻസ്. അഞ്ച് ജോഡികളായി പത്ത് നടീനടന്മാരാണ് ഈ ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ-നിത്യ മേനോൻ, ജയസൂര്യ-മേഘന രാജ്, ഇന്ദ്രജിത്ത്-പത്മപ്രിയ, സിദ്ദിഖ്-ആൻ അഗസ്റ്റിൻ, ശങ്കർ രാമകൃഷ്ണൻ-മൈഥിലി എന്നിവരാണ് ജോഡികൾ.
ഈ അഞ്ച് ജോഡികളുടെയും കഥയാണ് പോപ്പിൻസ് പറയുന്നത്.ജയപ്രകാശ് കുളൂർ രചിച്ച പതിനെട്ടു നാടകങ്ങൾ എന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമാണിത്.ഡിമാക് ക്രിയേഷൻസിന്റെ ബാനറിൽ ദർശൻ രവി നിർമ്മിച്ച പോപ്പിൻസ് സെൻട്രൽ പിക്ചേഴ്സ് വിതരണം ചെയ്തിരിക്കുന്നു. ജോമോൻ ടി. ജോൺ, അരുൺ ജെയിംസ്, പ്രദീഷ് എം. വർമ്മ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത്. രതീഷ് വേഗ സംഗീതം പകർന്ന ചിത്രത്തിന്റെ ചിത്രസംയോജനം മഹേഷ് നാരായൺ നിർവ്വഹിച്ചിരിക്കുന്നു.വളരെയേറെ സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് ഈ സിനിമ കൈകാര്യം ചെയുന്നത്.വളരെയേറെ സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് ഈ സിനിമ കൈകാര്യം ചെയുന്നത്
നിരവധി ഗാനങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഈ ചിത്രം .ചിത്രത്തിലെ പ്രേക്ഷക പ്രീതി നേടിയൊരു ഗാനം കാണാം.

Poppins Malayalam Movie Song, Directed by VK Prakash, Produced by Darshan Ravi, Starring: Kunchakko Boban, Indrajith,Jaya Surya,Nithya Menon, Padma Priya,Maithili, Meghana Raj etc.
Music &Lyrics By: Rathish Vega, Singers: G Venugopal,Sithara,

shortlink

Related Articles

Post Your Comments


Back to top button