മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഫോട്ടോഗ്രഫിയോടുള്ള ഭ്രമം എല്ലാവര്ക്കും അറിയാം. ഏറ്റവും പുതിയ ക്യാമറകളുടെ വലിയൊരു ശേഖരം തന്നെ നടന്റെ കയ്യിലുണ്ട്. അങ്ങനെയുള്ള ഒരാള്‍ നിക്ക് ഉട്ട് എന്ന ലോക പ്രശസ്ത ഫോട്ടോഗ്രാഫറെ കണ്ടു മുട്ടിയാലോ?
നിക്ക് ഉട്ട് ആരാണെന്ന് മനസിലായോ ? വിയറ്റ്നാം യുദ്ധത്തിന്റെ ഭീകരത പുറം ലോകത്തെത്തിച്ച, നഗ്നയായ പെണ്‍കുട്ടിയെ പകര്‍ത്തിയ ഫോട്ടോഗ്രാഫറാണ് അദ്ദേഹം. അസോസിയേറ്റഡ് പ്രസ്സിന് വേണ്ടിയാണ് നിക്ക് അന്ന് ആ സാഹസം ചെയ്തത്. അദ്ദേഹം ഇന്നലെ കൊച്ചിയില്‍ വന്നപ്പോള്‍ സ്വീകരിക്കാന്‍ മമ്മൂട്ടി എത്തി.
മമ്മൂട്ടിയെ കണ്ടപ്പോള്‍ ചെറുപ്പക്കാരനാണെന്ന് കരുതി നിക്ക് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ നടന് തിരുത്തി.
“നമ്മള് രണ്ടും ഒരേ പ്രായമാണ്. പക്ഷെ ഇവിടെയുള്ളവര്‍ എന്നെ എഴുപതുകാരനെന്നാണ് വിളിക്കുന്നത്”
നിക്കിനോട് അടുത്ത സുഹൃത്തിനോടെന്ന പോലെയാണ് മമ്മൂട്ടി പെരുമാറിയത്. ഇരുവരും പരസ്പരം ഫോട്ടോകളെടുത്തു.
“ജീവന് പണയം വച്ച് പെണ്‍കുട്ടിയുടെ പടമെടുത്ത നിക്ക് ഇവിടെ വന്നെന്നറിഞ്ഞപ്പോള്‍ കാണാനാണ് ഞാന്‍ വന്നത്. നമ്മുടെ നാടിനെ കുറിച്ച് അദ്ദേഹത്തിന് വളരെ നല്ല അഭിപ്രായമാണ് ഉള്ളത്. അദ്ദേഹത്തെ കാണാന്‍ സാധിച്ചത് വലിയ ഭാഗ്യമാണ് ” മമ്മൂട്ടി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments