ബോളിവുഡിലെ താരദമ്പതികളായ അജയ് ദേവഗണും കാജോളും ആരാധക ശ്രദ്ധ ഏറെ ഏറ്റുവാങ്ങിയ താരങ്ങളാണ്. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ഇരുവരുടെയും വിവാഹം. ഈ വർഷം ഇരുവരുടെയും പത്തൊൻപതാം വിവാഹ വാർഷികമായിരുന്നു.ഇരുവരുടെയും പ്രണയത്തെയും വിവാഹത്തെയും കുറിച്ചുള്ള ഓർമ്മകൾ അജയ് പങ്കുവെച്ചു
”ഒരു സിനിമയുടെ സെറ്റിൽ വച്ചാണ് താനും കജോളും പരിചയപ്പെടുന്നത്. പൊതുവേ ശാന്തസ്വഭാവക്കാരനായിരുന്ന താനൊരു അഹങ്കാരിയാണെന്നാണ് കജോള്‍ ധരിച്ചിരിക്കുന്നത്, എങ്കിലും പതിയെ കൂട്ടാവുകയായിരുന്നു. സുഹൃത്തുക്കളായി തുടരുന്നതിനിടെയാണ് വിവാഹം കഴിക്കാമെന്നു തീരുമാനിക്കുന്നത്. എന്നാൽ സാധാരണ വിവാഹങ്ങളിലേതുപോലെ തങ്ങൾക്കിടയിൽ ഒരു പ്രൊപോസ് ചെയ്യല്‍ ഉണ്ടായിരുന്നില്ല.
Read also:ഐശ്വര്യയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കണ്ട് അമ്പരന്ന് ആരാധകർ
വിവാഹം അത്ര വലിയ രീതിയിൽ നടത്തുന്നതിനോടും താൽപര്യമില്ലാതിരുന്നതിനാൽ വീടിന്റെ ടെറസിൽ വച്ചാണ് വിവാഹം നടത്തിയതെന്നും അജയ് പറയുന്നു. ബെഡ്റൂമിൽ നിന്നും ടെറസിലേക്കു പോയി വിവാഹം കഴിച്ചു വീണ്ടും ബെഡ്റൂമിലേക്കു തിരികെ വന്നു എന്നാണ് വിവാഹത്തെക്കുറിച്ച് അജയ് പറഞ്ഞത്.”
കജോൾ 1999 ഫെബ്രുവരി 24ന് നടൻ അജയ് ദേവ്ഗണിനെ വിവാഹം കഴിക്കുന്നത്. വർഷങ്ങൾക്കിപ്പുറവും ഇരുവരുടെയും പ്രണയത്തിന് യാതൊരു മാറ്റവുമില്ല. ഇരുവർക്കും നൈസ, യുഗ് എന്നീ രണ്ടു മക്കളുമുണ്ട്. 2003ൽ മകളുടെ ജനനത്തിനു ശേഷം കജോൾ വീണ്ടും സിനിമയിൽ സജീവമായിരുന്നു.
Post Your Comments